Thursday, February 09, 2012   11:01 AM IST
Supplements
Home>> News>> National News
National News
ജനിതകമാറ്റം നടത്തിയ വിളകള്‍ വേണം: പവാര്‍
Wednesday, February 17, 2010
|
|
|
ന്യൂഡല്‍ഹി

രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കേ കഴിയൂ എന്നു കൃഷി മന്ത്രി ശരത് പവാര്‍. ജനസംഖ്യ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭക്ഷ്യാവശ്യം നിറവേറ്റാന്‍ ഉത്പാദനക്ഷമത വര്‍ധിച്ചേ തീരൂ. കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിപ്പിക്കാനും ജലസേചനസൗകര്യങ്ങള്‍ വിശാലമാക്കാനും നമുക്കു കഴിയില്ല. ഈ സാഹചര്യത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകളാണ് ഏക ആശ്വാസം.

ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ആധുനിക സയന്‍സിനെയും എന്‍ജിനീയറിങ്ങിനെയും ആശ്രയിക്കുന്നതില്‍ ഒരു തെറ്റുമില്ല. ബിടി വഴുതന പോലുള്ള ഇനങ്ങള്‍ രാജ്യവ്യാപകമായി ഉപയോഗിക്കപ്പെടണമെന്നാണ് ആഗ്രഹം- പവാര്‍ പറഞ്ഞു.

ജനിതക മാറ്റം വരുത്തിയ വിളകളുടെ കാര്‍ഷികോപയോഗം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് പരിസ്ഥിതി മന്ത്രാലയമാണെന്നും പവാര്‍ പറഞ്ഞു. പരിസ്ഥി തി മന്ത്രാലയത്തിന്‍റെ തീരുമാനം അംഗീകരിക്കുന്നു. എന്നാല്‍, ഇത്തരം വിളകളെ പൂര്‍ണമായി ഉപേക്ഷിക്കാന്‍ നീക്കമുണ്ടാകരുത്. ആരോഗ്യ- പരിസ്ഥിതി സംഘടനകള്‍ ഉയര്‍ത്തുന്ന സംശയങ്ങള്‍ പരിശോധിക്കണം. സംശയം ന്യായമെങ്കില്‍ പുതിയ വിളകള്‍ കണ്ടെത്തണം- പവാര്‍ പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code