Sunday, August 01, 2010   5:14 AM IST
Supplements
Home>> Vaartha Life>> Speed
Speed
സാഹസികതയുടെ കിണറ്റില്‍
Wednesday, February 17, 2010
|
|
|
ജെറോം മൈക്കിള്‍

മരണക്കിണറില്‍ രണ്ടല്ല, മൂന്നല്ല, അഞ്ച് മാരുതി കാറുകള്‍, ഏഴു ബൈക്കുകള്‍. ഇവയൊരുമിച്ചു ചീറിപ്പാഞ്ഞു വലംവയ്ക്കുന്നതു കാണുമ്പോള്‍ എല്ലാവരുടെയും ചങ്കിടിപ്പു കൂടും. ആലുവ മണപ്പുറത്തു കാണികളുടെ ഹരമാവുകയാണു ഡല്‍ഹി സ്വദേശികളായ അഭ്യാസികളൊരുക്കുന്ന പ്രകട നം. കണ്ടുനില്‍ക്കുന്നവരുടെ കാലിന്‍റെ വിറയല്‍, കാറുകളും ബൈക്കുകളും നിലത്തിറങ്ങുംവരെ തുടരും. ഒരു ചാണ്‍ വയര്‍ നിറയ് ക്കാന്‍ ഉയിരു പണയം വച്ച്, ജീവിതത്തിനും മരണത്തിനും ഇടയിലൂടെ ഇവര്‍ നടത്തുന്ന പ്രകടനം കാണാന്‍ നല്ല മനക്കരുത്തു വേണം.

ആലുവ ശിവരാത്രി മണപ്പുറത്തു സജ്ജീകരിച്ചിരിക്കുന്ന അമ്യൂസ്മെന്‍റ് പാര്‍ക്കിനോടു ചേര്‍ന്നാണു നൂറടി വ്യാസത്തിലും അന്‍പത് അടി ഉയരത്തിലുമുള്ള പടുകൂറ്റന്‍ മരണക്കിണര്‍. ഏഴു മോട്ടോര്‍ ബൈക്കുകളുടെ അഭ്യാസത്തോടെയാണു പ്രദര്‍ശനത്തിനു തുടക്കം. നിരന്തരാഭ്യാസത്തിന്‍റെയും ചങ്കുറപ്പിന്‍റെയും ഈശ്വരാധീനത്തിന്‍റെയും ബലത്തില്‍ മാത്രം ഏഴു യുവാക്കള്‍ മരണക്കിണറില്‍ ചീറിപ്പായു ന്നു. നൂറു കിലോമീറ്റര്‍ സ്പീഡില്‍ മരണക്കിണറിലൂടെ പായുന്നതിനിടെ ബൈക്കിനു മുകളില്‍ അവര്‍ എഴുന്നേറ്റുനില്‍ക്കും, കിട ക്കും, ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ചു പ്രാര്‍ഥനാനിരതമാകും... ഏഴുപേരും പരസ്പരം കൈകോര്‍ത്തു പിടിച്ച് ഒരുമിച്ചു നടത്തുന്ന അഭ്യാസത്തോടെ ബൈക്കുകളുടെ സാഹ സികപ്രകടനം അവസാനിക്കുന്നു.

തൊട്ടു പിന്നാലെ അഞ്ചു മാരുതി കാറുകള്‍ ഒരേസമയം മരണക്കിണറിലെ ചുവരിലേക്ക് ഓടിക്കയറും. ഡ്രൈവര്‍മാര്‍ ഡോറിനു മുകളില്‍ ഇരുന്നു കാലുകൊണ്ടു കാര്‍ നിയന്ത്രിച്ചു കിണറിന്‍റെ ചുവരിലൂടെ അതിവേഗ ത്തില്‍ പറക്കുമ്പോള്‍, അതിനിടയിലേക്കു ബൈക്കുകള്‍ കൂടി കയറിയെത്തുന്നതു നെഞ്ചിടിപ്പ് ഇരട്ടിയാക്കും. ഇപ്പോള്‍ കൂട്ടിയിടിക്കുമെന്നു തോന്നുന്ന അവസരങ്ങളേറെ. അയ്യോ ഇടിച്ചു, എന്നു പറഞ്ഞു തലയില്‍ കൈവച്ചുപോകും, ചിലപ്പോള്‍. പ്രകടനം അവസാനിക്കാറാകുമ്പോള്‍ അഭ്യാസികള്‍ക്കു പ്രോത്സാഹനമായി കിണറിനുള്ളിലേക്കു കാണികള്‍ നോട്ടുകള്‍ എറിയും.

രാജ്യത്താദ്യമായി അഞ്ചു കാറുകളും ഏഴു ബൈക്കുകളും പ്രകടനം കാഴ്ചവയ്ക്കുന്ന മരണക്കിണറിന്‍റെ കേരളത്തിലെ രണ്ടാം പ്രദര്‍ശനമാണ് ആലുവയില്‍ തുടരുന്നത്. ആറു മാസം മുന്‍പ് 50 ലക്ഷം രൂപ മുടക്കി ഡല്‍ഹിയിലാണ് ഈ മരണഗോളം ഒരുക്കിയത്. അവിടെനിന്നു മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക്. അതിസാഹസികരായ റൈഡര്‍മാരടങ്ങിയ ടീമിനെ ആലുവ ഗോള്‍ഡന്‍ അമ്യൂസ്മെന്‍റ് ഉടമ ആര്‍. ഉണ്ണികൃഷ്ണന്‍ നായരും സംഘവുമാണു മണപ്പുറത്തെത്തിച്ചത്. പ്രമുഖ മോട്ടോര്‍ അഭ്യാസികളായ അസ്ലം ഖാന്‍, ഫയല്‍വാന്‍, ബെന്നി, ബുനിയാദ്, ഷൗഖീന്‍, വകീല്‍ അഹമ്മദ്, രാജാ ബൗദം, സന്തോഷ്, ടാസ്വര്‍ ഖാന്‍, ഷുഹൈ ബ് ഖാന്‍, നൗഷാദ് ഖാന്‍, മുഹമ്മദ് ഖാന്‍ തുടങ്ങിയവരടക്കം 35 അംഗ ടീമാണു ഡല്‍ഹിയില്‍ നിന്ന് എത്തിയിട്ടുള്ളത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code