അമ്മേ, ടൂ ഹണ്ട്രഡ് ആന്‍ഡ് സിക്സ്റ്റി ക്രോര്‍ എന്നു പറയുമ്പോള്‍ ഇരുപത്താറു കഴിഞ്ഞ് എത്ര പൂജ്യമാണ്? പന്ത്രണ്ടു വയസുള്ള മകള്‍ എല്ലെയുടെ ചോദ്യം കേട്ട് ജസ്റ്റിന്‍ ലീകോക്കിനു ചിരിവന്നു. അപ്പോഴാണ് സത്യം പറഞ്ഞാല്‍ ജസ്റ്റിനും ആലോചിച്ചത്, ഇരുനൂറ്ററുപതു കോടിയുടെ വലുപ്പം.
ഇരുനൂറ്ററുപതു കോടി രൂപ എങ്ങനെ ചെലവാക്കും എന്നു ചോദിച്ചാല്‍ ഒറ്റവാക്കിലല്ല, നൂറു വാക്കുകളില്‍ പെട്ടെന്നൊരു മറുപടി അസാധ്യം. ബ്രിട്ടനിലെ ഗ്ലൗസെസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന നീഗല്‍ പേജിനും ജസ്റ്റിന്‍ ലീകോക്കി നും കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാ ണ്. അവര്‍ ഏതോ സ്വപ്നലോകത്താണിപ്പോള്‍. പതുക്കെ സാധാരണജീവിതത്തിലേക്കു മടങ്ങിവരുന്നു. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരല്ല. എന്നാല്‍ എട്ടു വര്‍ഷമായി ഒന്നിച്ചു ജീവിക്കുന്നു. ഇരുവരും വിവാഹമോചനം നേടിയവര്‍. വളരെ യാദൃച്ഛികമായി പരിചയപ്പെട്ടു. ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ആദ്യത്തെ വിവാഹത്തില്‍ ജസ്റ്റിനു രണ്ടു മക്കള്‍, ജോര്‍ജിയയും ജേക്കബും. പേജിന് ഒരു മകള്‍, എല്ലെ.
ഇത്രയും ഒരു കുടുംബത്തിന്‍റെ സാധാരണ ബയോഡേറ്റ. എന്നാല്‍ ഇനിയിപ്പോള്‍ എല്ലാം മാറുകയാണ്. യൂറോ മില്യന്‍ ജാക്പോട്ടില്‍ ഇരുനൂറ്ററുപതു കോടിയാണ് ഇവര്‍ക്കടിച്ചിരിക്കുന്ന ത്. നാല്‍പ്പത്തിമൂന്നുകാരന്‍ പേജും നാല്‍പ്പത്തൊന്നുകാരി ജസ്റ്റിനും ജീവിതത്തിന്‍റെ പുതിയ കണക്കുകൂട്ടലുകള്‍ തുടങ്ങിക്കഴിഞ്ഞു.
പ്രോപ്പര്‍ട്ടി മെയിന്‍റനന്‍സ് ബിസിനസില്‍ പങ്കാളികളാണ് ഇരുവരും. ആദ്യ വിവാഹബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍ അവസാനിപ്പിച്ച് ജീവിതം പുതിയൊരു ട്രാക്കിലായപ്പോഴേക്ക് ദൈവം തന്ന സമ്മാനം ആഘോഷിക്കാന്‍ തന്നെയാണ് ഇരുവരുടെയും തീരുമാനം. കോടികള്‍ കൈയില്‍ കിട്ടുമ്പോള്‍ സ്വഭാവം മാറ്റി എന്നു പറയുന്നവരെയൊന്നും ഇരുവരും മൈന്‍ഡു ചെയ്യുന്നില്ല. ആദ്യത്തെ പ്ലാനിങ്ങൊക്കെ നടത്തിക്കഴിഞ്ഞു. തല്‍ക്കാലം ജോലി വിടുന്നു. എന്നിട്ടു വീടുമാറുന്നു. അഞ്ചംഗ കുടുംബത്തിനു മൂന്നു മുറികളുള്ള ഇപ്പോഴത്തെ വീട് പോരാ. എന്തായാലും ഗ്ലൗസെസ്റ്റര്‍ വിട്ടു പോകാന്‍ താല്‍പ്പര്യവുമില്ല. ഇപ്പോള്‍ താമസിക്കുന്ന വീടിനടുത്തു തന്നെ ആറു ബെഡ്റൂമുള്ള മറ്റൊരു വീടു നോക്കാന്‍ ആളെ ഏര്‍പ്പാടാക്കിക്കഴിഞ്ഞു.
ഇരുനൂറ്ററുപതു കോടി രൂപ ലോട്ടറി അടിച്ചത് മക്കളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാക്കിയി ല്ല എന്നതു തന്നെ വലിയ കാര്യം എന്നാണ് പേജും ജസ്റ്റിനും പറയുന്നത്. അഥവാ അവര്‍ക്ക് ഈ തുകയുടെ വലുപ്പം ഇപ്പോഴും പിടികിട്ടിയിട്ടില്ല. എനിക്കൊരു ചെറിയ പട്ടിക്കുട്ടിയെ വേണം എന്നാണ് എല്ലെയുടെ ആവശ്യം. മക്കള്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിലും വലിയൊരു സമ്മാനം നല്‍കാനാണ് പേജും ജസ്റ്റിനും ഒരുങ്ങുന്നത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ബാര്‍ബഡോസ് എന്നിവിടങ്ങളിലേക്ക് ഒരു യാത്ര. ഈ യാത്രയ്ക്കി ടെ അവിടെ എവിടെയെങ്കിലും തരക്കേടില്ലാത്ത ഒരു വീടും കുറച്ചു സ്ഥലവും വാങ്ങിയിടണമെ ന്നും ആഗ്രഹമുണ്ട്. പേജ് ഉടനെ ഒരു ബിഎംഡബ്ളിയു എക്സ് 5 വാങ്ങും. ജസ്റ്റിന് തന്‍റെ ഹോണ്ട സിവിക് മാറ്റി ഒരു സ്പോര്‍ട്സ് കാര്‍ വാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. ഇത്രയൊക്കെ ആയില്ലേ, ഇനിയെങ്കിലും പാര്‍ട്ണേഴ്സ് എന്നു പറയിക്കാതെ വിവാഹിതരായിക്കൂടെ എന്നു ചോദിച്ചപ്പോള്‍ പേജിന്‍റെ മറുപടി ഇങ്ങനെ, നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. വെറുതെ മറ്റൊന്നും ഓര്‍മിപ്പിക്കരുതേ...കണക്കെടുത്താല്‍ ഇപ്പോള്‍ ബ്രിട്ടനിലെ കോടീശ്വരന്മാരില്‍ 980ാം സ്ഥാനത്താണ് പേജും ജസ്റ്റിനും.
ഇതിനെല്ലാമിടയില്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ ജസ്റ്റിന്‍റെ ആദ്യ ഭര്‍ത്താവ് മാര്‍ക്കിനെ കണ്ടെത്തി. സിറെന്‍സെസ്റ്ററില്‍ പ്ലംബിംഗ് ജോലിയാണ് മാര്‍ക്കിന്. എന്താണ് പ്രതികരണം? അവള്‍ ഇക്കാര്യം പറയാന്‍ എന്‍റെ അടുത്തു വന്നിരുന്നു. ഇത് വളരെ സന്തോഷമുള്ള വാര്‍ത്തയാ ണ്. ഞങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണ്.
Close...
Maximum Character Allowed -
4000