Wednesday, February 08, 2012   7:30 PM IST
Supplements
Home>> Headlines
Latest News
ഒബാമ-ദലൈ ലാമ കൂടിക്കാഴ്ച ഇന്ന്
Thursday, February 18, 2010
|
|
|
വാഷിങ്ടണ്‍

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. വൈറ്റ് ഹൗസിലെ മാപ്പിള്‍ റൂമില്‍ രാവിലെയാണു കൂടിക്കാഴച.

ടിബറ്റന്‍ പ്രശ്നപരിഹാരത്തിനു ചൈനയുമായി ചര്‍ച്ച തുടരണമെന്ന് ലാമയോട് ഒബാമ അഭ്യര്‍ഥിക്കുമെന്നു വൈറ്റ് ഹൗസ് വക്താവ് റോബര്‍ട്ട് ഗിബ്ബ്സ്.

ചൈനയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഒബാമ ലാമയുമായി കൂടിക്കാഴ്ച നടത്തുന്നത്. വിമതനും ടിബറ്റിലെ പ്രശ്നങ്ങള്‍ക്കു കാരണക്കാരനും ലാമയാണെന്നു ചൈന കരുതുന്നു. തങ്ങള്‍ക്ക് അനഭിമതനായ ലാമയുമായി കൂടിക്കാഴ്ച നടത്തരുതെന്നു ചൈന ഒബാമയോട് ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നു ചൈന മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

യുഎസ് പ്രസിഡന്‍റുമാര്‍ അധികാരമേറ്റാല്‍ അധികം താമസിയാതെ ലാമയുമായി കൂടിക്കാഴ്ച നടത്തുന്ന പതിവുണ്ട്. എന്നാല്‍, ചൈനയുടെ അതൃപ്തി ഒഴിവാക്കാന്‍ ഒബാമ കൂടിക്കാഴ്ച നീട്ടിവയ്ക്കുകയാണുണ്ടായത്.

ചൈനയുടെ സമ്മര്‍ദത്തിന്‍റെ പേരില്‍ കൂടിക്കാഴ്ച നീട്ടിവച്ചതു വിമര്‍ശനത്തിനു കാരണമായിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code