Thursday, February 09, 2012   5:44 AM IST
Supplements
Home>> Regional>> Kochi
Kochi
പഞ്ചായത്ത് സെക്രട്ടറി തസ്തിക ഏകീകരിക്കണം
Thursday, February 18, 2010
|
|
|
കൊച്ചി

ഗ്രാമപഞ്ചായത്തുകളില്‍ നിലവിലുള്ള രണ്ട് ഗ്രേഡ് സെക്രട്ടറിമാരുടെ തസ്തിക ഒഴിവാക്കി സെക്രട്ടറി തസ്തിക ഗസറ്റഡ് ആക്കി ഏകീകരിക്കണമെന്നു കേരള പഞ്ചായത്ത് എംപ്ലോയീസ് അസോസിയേഷന്‍ 42ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

തൃക്കാക്കര ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി.ജി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം. ഏബ്രഹാം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടും ട്രഷറര്‍ വി.എസ്. രാജേഷ് അവതരിപ്പിച്ചു.

ഭാരവാഹികളായി പി.ജെ. മനോഹരന്‍, പി.ടി. വിശ്വനാഥന്‍, ബി. ഷാജി, ഡയന്നൂസ് തോമസ്, എന്‍.എം. മോഹനന്‍, വി.എസ്. രാജേഷ്, ജി. രാജേഷ് എന്നിവരെ തിരഞ്ഞെടുത്തു.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code