Sunday, August 01, 2010   5:25 AM IST
Supplements
Home>> Regional>> Kochi
Kochi
ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായില്ല
Thursday, February 18, 2010
|
|
|
കൊച്ചി

ഡാര്‍വിന്‍ ആന്‍റണി

വേനലിനു മുന്‍പേ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന കൊച്ചി മഹാനഗരത്തിന് ആശ്വാസമാകേണ്ട ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ കുടിവെള്ള പദ്ധതിയ്ക്ക് ഇനിയുമേറെ കാത്തിരിക്കേണ്ടിവരും. മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യേണ്ട പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍പോലും പൂര്‍ത്തിയായിട്ടില്ല.

നടപടികള്‍ പൂര്‍ത്തിയായി കുടിവെള്ളമെത്താന്‍ രണ്ടുവര്‍ഷംകൂടി കാത്തിരിക്കണമെന്നു വാട്ടര്‍ അഥോറിറ്റി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഫാസ്റ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തി പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവുണ്ടെങ്കിലും നടപടികള്‍ ആരംഭിക്കാത്തതു പദ്ധതിയ്ക്കു തടസമായി നില്‍ക്കുകയാണ്. ജനറം ഫണ്ട് ഭൂമി ഏറ്റെടുക്കലിനു വിനിയോഗിക്കുവാന്‍ കഴിയാത്തതിനാല്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനായി പ്രത്യേകം ഫണ്ട് കണ്ടെത്തേണ്ടതുണ്ട്.

പിറവം പാഴൂരില്‍ നിന്നും വെള്ളമെടുത്തു 24 കിലോമീറ്ററോളം ദൂരത്തില്‍ പൈപ്പിട്ട് കൂടിവെള്ളക്ഷാമം രൂക്ഷമായ ചെല്ലാനം, കുമ്പളങ്ങി, കുമ്പളം, മരട്, തേവര, കോന്തുരുത്തി, കോര്‍പ്പറേഷന്‍ പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു കുടിവെള്ളമെത്തിക്കുന്നതാണു പദ്ധതി.

കേന്ദ്ര- സംസ്ഥാന- തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയുടെ നിര്‍മാണച്ചുമതല വാട്ടര്‍ അഥോറിറ്റിക്കാണ്. പദ്ധതിയിലൂടെ 100 എംഎല്‍ഡി കുടിവെള്ളമാണ് അധികമായി പ്രതീക്ഷിക്കുന്നത്.

പെരിയാറില്‍ നിന്ന് ആലുവയിലെ പമ്പ് ഹൗസ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളമാണു നഗരത്തിന് ഇപ്പോഴത്തെ ആശ്രയം. ഇവിടെ പമ്പിങ് നിലച്ചാല്‍ നഗരത്തില്‍ കുടിവെള്ളം മുട്ടും. മഴക്കാലമായാല്‍ ലഭിക്കുന്നതു മലിനജലവും. 202 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തിയായാല്‍ ഇതിനൊരു പരിഹാരമാകുമെന്ന പ്രതീക്ഷയാണു നഗരവാസികള്‍ക്കുള്ളത്.

കരാറനുസരിച്ചു കൊച്ചി നഗരസഭയാണു ഭൂമി ഏറ്റെടുത്തു നല്‍കേണ്ടത്. വാട്ടര്‍ അഥോറിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചാലും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാതെ നിര്‍മാണം ആരംഭിക്കുവാനാകില്ല. പിറവം-എറണാകുളം റൂട്ടില്‍ റോഡരികിലൂടെയാണു പൈപ്പ് ഇടുക.

ഇതിനായി പൊളിക്കേണ്ടിവരുന്ന റോഡുകളുടെ മെയ്ന്‍റനന്‍സ് വര്‍ക്കുകള്‍ വാട്ടര്‍ അഥോറിറ്റി തന്നെ ചെയ്തുകൊള്ളാമെന്നു അറിയിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു കൂടി പൈപ്പിടുന്നതിനു വേണ്ടിവരുമ്പോഴാണു ഭൂമി ഏറ്റെടുക്കേണ്ടിവരിക.

പദ്ധതിക്കായി മരടില്‍ സ്ഥാപിക്കുന്ന ട്രീറ്റ്മെന്‍റ് പ്ലാന്‍റിനായി വാട്ടര്‍ അഥോറിറ്റിയുടെ കൈവശം ഭൂമിയുണ്ട്. 32 കോടി രൂപ ചിലവു പ്രതീക്ഷിക്കുന്ന ട്രീറ്റ്മെന്‍റ് പ്ലാന്‍റിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുവന്‍ രണ്ടു വര്‍ഷം കാത്തിരിക്കണം.

പദ്ധതി നടത്തിപ്പിന്‍െറമേല്‍നോട്ടത്തിനായി തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലെ പ്രതിനിധികളും, വിവിധ വകുപ്പു പ്രതിനിധികളും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിയുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലവത്തല്ലെന്ന ആ ക്ഷേപമുണ്ട്.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code