കോല്‍ക്കത്ത
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി പേസര്‍ എസ്. ശ്രീശാന്ത് ഇടം പിടിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ടാം ടെസ്റ്റിനിടെ കാലിനു പരുക്കേറ്റ സഹീര്‍ ഖാനു പകരമാണിത്. പരുക്കു മൂലം ഓപ്പണര്‍ ഗൗതം ഗംഭീറും യുവരാജ് സിങ്ങും നേരത്തേ ഒഴിവായിരുന്നു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഹര്‍ഭജന്‍ സിങ്ങും ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുണ്ടാകില്ല. ഈഡനില്‍ രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനമാണ് സഹീറിന് പരുക്കേറ്റത്. 34 ഓവര്‍ കളി നടന്നതില്‍ ആറോവര്‍ മാത്രമാണ് സഹീര്‍ പന്തെറിഞ്ഞത്.
കൈ വിരലിനേറ്റ പരുക്കു മൂലം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തും ഏകദിന പരമ്പരയില്‍ പങ്കെടുക്കില്ല. ഓള്‍ റൗണ്ടര്‍ ജാക്വസ് കാലിസ് ദക്ഷിണാഫ്രിക്കയെ നയിക്കും. ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഒഫ് ദ സീരീസ് ബഹുമതി സ്വന്തമാക്കിയ ഹാഷിം അംല സ്മിത്തിന് പകരക്കാരന്‍. രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് സ്മിത്തിന്‍റെ വിരലിനു പരുക്കേറ്റത്.
മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനം 21 ന് ജയ്പൂരില്‍.
Close...
Maximum Character Allowed -
4000