Thursday, February 09, 2012   10:52 AM IST
Supplements
Home>> News>> Sports
Sports
വിവാദ ഗോളുകളില്‍ ബയേണും പോര്‍ട്ടോയും
Friday, February 19, 2010
|
|
|
ലിസ്ബണ്‍

ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ വിവാദ ഗോളുകളില്‍ ബയേണ്‍ മ്യൂണിച്ചിനും എഫ്സി പോര്‍ട്ടോയ്ക്കും വിജയം. ഹോം തട്ടകത്തില്‍ ബയേണ്‍ ഇറ്റാലിയന്‍ ടീം ഫിയൊറെന്‍റിനയെ മിറൊസ്ലാവ് ക്ലോസെയുടെ ഓഫ് സൈഡ് ഗോളില്‍ വീഴ്ത്തി. റഫറിയുടെ പിഴവില്‍ വിധിക്കപ്പെട്ട ഫ്രീ കിക്ക്, ഗോളായി മാറുന്നതു കണ്ട് തലകുനിച്ച് മടങ്ങാനായിരുന്നു പോര്‍ട്ടോ ഹോം ഗ്രൗണ്ടില്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ് ആഴ്സനലിന്‍റെ വിധി.

പോര്‍ട്ടോയ്ക്കു വേണ്ടി സില്‍വസ്റ്റര്‍ വരേല ആദ്യ ഗോള്‍ നേടി. ആഴ്സനല്‍ ഗോളി ലൂക്കാസ് ഫാബിയാന്‍സ്കിയുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. പ്രതിരോധ താരം സോള്‍ കാംപെല്‍ ഹെഡറിലൂടെ സമനില ഗോള്‍ നേടി ആഴ്സനല്‍ താരമായി. എന്നാല്‍ കാംപെല്‍ നല്‍കിയ ബാക് പാസ് കൈകളില്‍ എടുത്ത് ഫാബിയാന്‍സ്കി വീണ്ടും പിഴവു വരുത്തിയപ്പോള്‍ റഫറി പോര്‍ട്ടോയ്ക്ക് ഫ്രീ കിക്ക് നല്‍കി. ആഴ്സനല്‍ താരങ്ങള്‍ ഒരുങ്ങുന്നതിനു മുന്‍പേ റൂബെ ന്‍ മിഖയെല്‍ ഫ്രീ കിക്ക് എടുക്കുകയും അതില്‍ റഡമെല്‍ ഫാല്‍കോ സ്കോര്‍ ചെയ്യുകയും ചെയ്തു. ആഴ്സനല്‍ പ്രതിരോധം തയാറാകുന്നതിനു മുന്‍പ് ഫ്രീ കിക്കെടുക്കാന്‍ സമ്മതിച്ച റഫറിക്കെതിരേ കോച്ച് ആഴ്സന്‍ വെങ്ങര്‍ രംഗത്തെത്തി.

ഫിയൊറെന്‍റിനയ്ക്കെതിരേ ബയേണിനായി ക്ലോസെ നേടിയ ഗോള്‍ ഓഫ് സൈഡായിരുന്നു. 89ാം മിനിറ്റിലായിരുന്നു 1-1 സമനിലയില്‍ നിന്ന് 2-1 ന്‍റെ ജയം ബയേണിന് സ്വന്തമാക്കിക്കൊടുത്ത ക്ലോസെ ഹെഡര്‍. ആര്യന്‍ റോബന്‍ പെനല്‍റ്റിയിലൂടെ ബയേണിന്‍റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ പെര്‍ ക്രൊല്‍ഡപ്പ് ഫിയൊറെന്‍റിനയ്ക്കായി മറുപടി ഗോള്‍ കണ്ടെത്തി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code