Sunday, August 01, 2010   5:37 AM IST
Supplements
Home>> News>> Business
Business
ഫെഡ് സെലക്സുമായി ഫെഡറല്‍ ബാങ്ക്
Friday, February 19, 2010
|
|
|
കൊച്ചി

ഫെഡറല്‍ ബാങ്ക് ഉന്നത ശ്രേണിയിലുള്ള ഇടപാടുകാര്‍ക്കായി ഫെഡ് സെലക്സ് എന്ന പുതിയ സേവന പദ്ധതി അവതരിപ്പിച്ചു. പദ്ധതിയില്‍ അംഗമാകുന്ന ഇടപാടുകാര്‍ക്കായി ബാങ്കിന്‍റെ ശാഖകളില്‍ പ്രത്യേക കൗണ്ടറുകളും റിലേഷന്‍ഷിപ്പ് മാനെജര്‍മാരും ഉണ്ടാകും.

പ്രത്യേക ചെക് ബുക്കുകള്‍, ഫൊട്ടോ പതിപ്പിച്ച ഡെബിറ്റ് കാര്‍ഡുകള്‍, ഹോം ബാങ്കിങ് സേവനങ്ങള്‍ കൂടാതെ ഡിഡി, ആര്‍ടിജിഎസ്, ബില്‍ പെയ്മെന്‍റ് തുടങ്ങിയവ പൂര്‍ണമായും സൗജന്യം. ലോക്കല്‍ വാടകയിലും ലോണ്‍ പ്രോസസിങ് ചാര്‍ജിലും പ്രത്യേക ഇളവ്.

ബാങ്കിന്‍റെ കടവന്ത്ര, കാക്കനാട് ശാഖകളില്‍ ഫെഡ് സെലക്സ് സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അടുത്തമാസം പത്തു ശാഖകളില്‍ കൂടി ഈ സംവിധാനം ഏര്‍പ്പെടുത്തും.

സെപ്റ്റംബറോടെ രാജ്യത്തെ 50 പ്രധാന നഗരങ്ങളില്‍ സേവനം വ്യാപിപ്പിക്കും. കാക്കനാട്ട് സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിലെ ശാഖയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് എംഡിയും സിഇഒയുമായ എം. വേണുഗോപാലന്‍, എക്സിക്യൂട്ടിവ് ഡയക്റ്റര്‍ പി.ആര്‍. കല്യാണ രാമന്‍, ശാഖാ മാനെജര്‍ പോള്‍ ജോസ് മാത്യു എന്നിവര്‍ പങ്കെടുത്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code