Wednesday, February 08, 2012   8:27 PM IST
Supplements
Home>> NRK Zone>> Europe
Europe
ഓക്സ്ഫോര്‍ഡില്‍ വീണ്ടും കവികളുടെ മത്സരം
Friday, February 19, 2010
|
|
|
ഓക്സ്ഫോര്‍ഡ് പ്രൊഫസര്‍ ഒഫ് പൊയട്രി പദം നേടാന്‍ കഴിയുക എന്നത് ഏതൊരു കവിയും മോഹിക്കും. ഇത്തവണത്തെ തെരഞ്ഞെടുപ്പിനു സമയമായി. കഴിഞ്ഞ തവണ വിവാദങ്ങളോടെ മത്സരരംഗത്തെത്തിയ ഇന്ത്യന്‍ കവി അരവിന്ദ് മെഹ്രോത്ര ഇത്തവണയും മത്സരിക്കാനുണ്ടാവുമെന്നു റിപ്പോര്‍ട്ടുകള്‍. എതിര്‍ സ്ഥാനാര്‍ഥി റൂത്ത് പെഡലുമായുണ്ടായ ചില വിവാദങ്ങളായിരുന്നു അരവിന്ദിനു തിരിച്ചടിയായത്. എന്നാല്‍ ഇത്തവണ നോമിനേഷന്‍ സ്വീകരിക്കാന്‍ സമയമായപ്പോള്‍ അരവിന്ദിന്‍റെ പേരു വീണ്ടും കേട്ടു തുടങ്ങിയിരിക്കുന്നു. കോണ്‍വൊക്കേഷന്‍ ഓള്‍ ഫോര്‍മര്‍ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളും ഒപ്പം കറന്‍റ് ആന്‍ഡ് റിട്ടയേഡ് മെംബേഴ്സ് ഒഫ് യൂനിവേഴ്സിറ്റി പാര്‍ലമെന്‍റിനും മാത്രമേ നാമനിര്‍ദേശം ചെയ്യാനുള്ള അവകാശമുള്ളൂ. കുറഞ്ഞതു പന്ത്രണ്ടു പേരെങ്കിലും ഒരാളുടെ പേരു നിര്‍ദേശിക്കണം.

ഇത്തവണ തെരഞ്ഞെടുക്കുന്നയാളാണ് അഞ്ചു വര്‍ഷമായി ഓക്സ്ഫോര്‍ഡ് പ്രൊഫസര്‍ ഒഫ് പൊയട്രി സ്ഥാനത്തു തുടരുന്ന ക്രിസ്റ്റഫര്‍ റിക്സിന്‍റെ സ്ഥാനം ഏറ്റെടുക്കുക. മേയ് ഇരുപത്തൊന്നു മുതല്‍ ജൂണ്‍ പതിനാറു വരെയാണു വോട്ടിങ് കാലാവധി. ഇംഗ്ലിഷ് സാഹിത്യത്തിലെ പ്രമുഖര്‍ അലങ്കരിച്ച പദവിയാണു പ്രൊഫസര്‍ ഒഫ് പൊയട്രി. മുപ്പതു വര്‍ഷമായി ഇംഗ്ലിഷ് സാഹിത്യകാരന്മാര്‍ അലങ്കരിക്കുന്ന കസേരയിലേക്ക് ഒരിന്ത്യന്‍ സാഹിത്യകാരന്‍ എത്തിച്ചേരുമോ എന്നാണു സാഹിത്യലോകം ഉറ്റു നോക്കുന്നത്. തോമസ് വാര്‍ട്ടന്‍ കുടുംബത്തില്‍ നിന്നു രണ്ടുപേര്‍, ജോണ്‍ കെബ്ലെ തുടങ്ങി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മാത്യു അര്‍നോള്‍ഡ് വരെ നിരവധി പ്രമുഖരാണ് ഇതിനു മുന്‍പ് ഓക്സ്ഫോര്‍ഡിന്‍റെ സമുന്നത പദവിയിലെത്തിയത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code