Sunday, August 01, 2010   4:45 AM IST
Supplements
Home>> Cinema>> Latest News
Headlines
സിനിമയുടെ മാത്തമാറ്റിക്കല്‍ വിജയങ്ങള്‍
Saturday, February 20, 2010
|
|
|
സിനിമകള്‍ വിജയിക്കുന്നതും മാത്തമാറ്റിക്സും തമ്മില്‍ എന്താണു ബന്ധം? മലയാളത്തിലെ ചില സംവിധായകര്‍ പറയാറുണ്ട് മലയാളത്തിലെ പ്രേക്ഷകരുടെ മനസു കണ്ട് ഒന്നും കണക്കു കൂട്ടരുത്, പലപ്പോഴും അത്തരം കണക്കു കൂട്ടലുകള്‍ തെറ്റും എന്ന്. ഈ കണക്കുകളെക്കുറിച്ചല്ല പറയുന്നത്. ശരിക്കും സിനിമയുടെ വിജയവും മാത്തമാറ്റിക്സും തമ്മില്‍ ബന്ധമുണ്ടെന്നു തെളിയിച്ചിരിക്കുന്നു അമേരിക്കയിലെ ഒരു ഗവേഷക സംഘം.

ഹോളിവുഡില്‍ വന്‍ വിജയം നേടിയ ചില സിനിമകളെക്കുറിച്ചു പഠനം നടത്തിയിട്ടാണ് ഇങ്ങനെ പറയുന്നത്. ന്യൂയോര്‍ക്കിലെ ഇത്താക്ക കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ജയിംസ് കട്ടിങ് എന്ന റിസര്‍ച്ചറിന്‍റെ നേതൃത്വത്തിലായിരുന്നു പഠനം.

നല്ല സ്പീഡുണ്ട് സിനിമയ്ക്ക്, രണ്ടു മണിക്കൂര്‍ പോകുന്നത് അറിയുകയേ ഇല്ല. ചില സിനിമകള്‍ കണ്ടിറങ്ങി പലരും സാധാരണ പറയാറുള്ള ഈ വാചകത്തിന്‍റെ അടിസ്ഥാനത്തിലാണു പഠനം. ഷോട്ടുകളുടെ ദൈര്‍ഘ്യം, പ്രേക്ഷകനെ ബോറടിപ്പിക്കാതെ ക്രമീകരിച്ചിരിക്കുന്ന സിനിമകളാണു മിക്കവാറും വന്‍ വിജയങ്ങള്‍ നേടുന്നത് എന്നാണ് ജയിംസ് കട്ടിങ് പറയുന്നത്. മാത്തമാറ്റിക്കല്‍ പാറ്റേണിലാണ് ഇത്തരം ഷോട്ടുകള്‍ അറേഞ്ച് ചെയ്യുന്നതെന്നും കണ്ടെത്തിയിരിക്കുന്നു.

മികച്ച കലക്ഷന്‍ നേടിയ 150 സിനിമകളാണ് ജയിംസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഗവേഷണത്തിനു വിധേയമാക്കിയത്. 1935 മുതല്‍ 2005 വരെയുള്ള കാലത്തു നിന്നു തെരഞ്ഞെടുത്തവ. വളരെ രസകരങ്ങളായ കണ്ടെത്തലുകള്‍ ഇവര്‍ അവതരിപ്പിക്കുന്നു. 2005ലെ ഹിറ്റ് സ്റ്റാര്‍ വാര്‍ സീരീസില്‍പ്പെട്ട റിവഞ്ച് ഒഫ് ദ് സ്മിത്തും 1980ല്‍ ഇറങ്ങിയ ക്ലാസിക് മൂവി ദ് എംപയര്‍ സ്ട്രൈക് ബാക്കും തമ്മില്‍ ഷോട്ടുകളുടെ ദൈര്‍ഘ്യത്തില്‍ അമ്പരപ്പിക്കുന്ന സാമ്യങ്ങളുണ്ട് എന്നാണു ജയിംസ് പറയുന്നത്. ഇതു യാദൃച്ഛികമാണെന്നു സമ്മതിച്ചു തരുന്നില്ല ജയിംസ്. മാത്തമാറ്റിക്കലായി ഷോട്ടുകള്‍ ക്രമീകരിച്ചതിന്‍റെ ഫലമാണിതെന്നു ജയിംസ് സ്ഥാപിക്കുന്നു. ഷോട്ടുകളുടെ ദൈര്‍ഘ്യത്തെ ഹ്യൂമന്‍ അറ്റന്‍ഷന്‍ സ്പാന്‍ എന്ന തിയറിയുമായി കണക്റ്റ് ചെയ്താണ് ഇക്കാര്യം തെളിയിക്കുന്നത്. ദ് പെര്‍ഫെക്റ്റ് സ്റ്റോം, പ്രെറ്റി വുമണ്‍, റെബല്‍ വിത്തൗട്ട് എ കോസ് എന്നീ സിനിമകളിലും ഇത്തരത്തിലുള്ള മാത്തമാറ്റിക്കല്‍ ഫോര്‍മുല പ്രകാരമാണു ഷോട്ടുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും പറയുന്നു ജയിംസ്.

1/ എഫ് എന്നാണ് ഈ ഫോര്‍മുലയ്ക്ക് ജയിംസ് നല്‍കിയിരിക്കുന്ന പേര്. രണ്ടു ഷോട്ടുകള്‍ക്കിടയ്ക്കുള്ള ദൈര്‍ഘ്യം പരമാവധി കുറയ്ക്കുക. അതു സിനിമയിലുടനീളം ഒരു പോലെ പാലിക്കാന്‍ ശ്രമിക്കുക എന്നാണ് ഈ ഫോര്‍മുലയുടെ അടിസ്ഥാനം. ഹ്യൂമന്‍ അറ്റന്‍ഷന്‍ സ്പാനുകളുടെ റിഥം ഈ ഫോര്‍മുല പ്രകാരം കൃത്യമായി പാലിക്കാന്‍ മിക്കവാറും സംവിധായകര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നാണു ജയിംസ് പറയുന്നത്. വിജയത്തിന് ഇതൊരു പ്രധാന ഘടകമാണ്. ഏതാണ്ട് ഇതിനു സമാനമായ ഒരു പഠനം ഇംഗ്ലണ്ടിലെ എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ടിം സ്മിത്ത് നടത്തി. സിനിമ കാണുന്നവരുടെ കണ്ണുകളുടെ ചലനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആ പഠനം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code