Wednesday, February 08, 2012   6:34 PM IST
Supplements
Home>> Regional>> Thrissur
Thrissur Regional
22.44 കോടിയുടെ ക്ഷേമപദ്ധതി
Sunday, February 21, 2010
|
|
|
തൃശൂര്‍

ജില്ലാ പഞ്ചായത്ത് 2010-11 സാമ്പത്തികവര്‍ഷം 22.44 കോടിരൂപയുടെ വികസനക്ഷേമ പദ്ധതികള്‍ നടപ്പാക്കും. ജനറല്‍ വിഭാഗത്തില്‍ 12.64 കോടിയും പട്ടികജാതി ക്ഷേമത്തിന് 9.45 കോടിയും പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ക്ക് 32.64 ലക്ഷം രൂപയുമാണു സര്‍ക്കാരില്‍ നി ന്നു ലഭിക്കുക.

ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഗ്രാമസഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അമ്പാടി വേണു ഉദ്ഘാടനം ചെയ്തു. എം.എന്‍. ലക്ഷം വീട് പദ്ധതിക്കു 25 ലക്ഷവും വിജ്ഞാന്‍ സാഗര്‍ ശാസ്ത്ര സാങ്കേതിക പദ്ധതിയ്ക്ക് 15 ലക്ഷവും ഇ.എം.എസ്, ഐ.എ.വൈ. ഭവന പദ്ധതികള്‍ക്കായി 1.8 കോടി രൂപയും മാറ്റിവയ്ക്കും.

വിവിധ വര്‍ക്കിങ് ഗ്രൂപ്പുകള്‍ നിര്‍ദേശിച്ച പ്രൊജക്റ്റുകള്‍ യോഗം ചര്‍ച്ച ചെയ്തു. മാര്‍ച്ച് അഞ്ചിനു ചേരുന്ന വികസന സെമിനാറില്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും ജില്ലാപഞ്ചായത്തിനു കൈമാറി ലഭിച്ച റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കു മുന്‍ഗണന നല്‍കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

ആരോഗ്യമേഖലയില്‍ ജില്ലാ ആശുപത്രി കേന്ദ്രമാക്കി മാസ്റ്റര്‍പ്ലാന്‍, വയോജന പരിപാലന കേന്ദ്രം, ജില്ലാ പഞ്ചായത്തിന്‍റെ കീഴില്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഫാസ്റ്റ് ഫുഡ് പദ്ധതികള്‍, കൈത്തറി, മണ്‍പാത്ര മേഖലകളില്‍ പ്രോത്സാഹനം, മാലിന്യസംസ്കരണ പദ്ധതി, തീരദേശപ ഞ്ചായത്തുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍, പട്ടിക ജാതി- പട്ടികവര്‍ഗ ക്ഷേമത്തിനു സമഗ്രപദ്ധതി, കൊപ്രസംഭരണത്തിനും തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനും പദ്ധതികള്‍, വനിതാ-സാമൂഹ്യക്ഷേമ മേഖലകളില്‍ ആശ്വാസ- സമാശ്വാസ നടപടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ പദ്ധതികളാണു വിവിധ വര്‍ക്കിങ് ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചിട്ടുള്ളത്.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code