Wednesday, February 08, 2012   9:13 PM IST
Supplements
Home>> News>> Sports
Sports
ഇന്ത്യയെ ഇംഗ്ലണ്ട് കീഴടക്കി
Monday, February 22, 2010
|
|
|
ബംഗളൂരു

ഇന്ത്യയ്ക്കെതിരേ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം പോരില്‍ ഇംഗ്ലണ്ട് വനിതകള്‍ക്ക് മൂന്നു റണ്‍സ് വിജയം. ഗൗഹര്‍ സുല്‍ത്താനയുടെ നാലു വിക്കറ്റ് നേട്ടം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 183 റണ്‍സില്‍ ഒതുക്കി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 49.3 ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ടിനായി കാതറീന്‍ ബ്രന്‍റ് അഞ്ചു വിക്കറ്റ് നേട്ടം കൊയ്തു. പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയില്‍.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജെനി ഗണ്‍ 64 റണ്‍സോടെ ടോപ് സ്കോററായി. മുന്‍ ക്യാപ്റ്റന്‍ മിഥാലി രാജ് ഇന്ത്യയ്ക്കായി 91 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 40 റണ്‍സ് നേടിയ അമിത ശര്‍മ പുറത്തായ ശേഷം മിഥാലിക്കു പിന്തുണ നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇന്ത്യന്‍ നിരയില്‍ ഏഴു പേര്‍ രണ്ടക്കം കാണാതെ പുറത്തായി.

മത്സരത്തില്‍ മുന്‍ കേരള ക്യാ പ്റ്റന്‍ കെ.എന്‍. അനന്തപദ്മ നാഭന്‍ അംപയറായിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code