Wednesday, February 08, 2012   7:24 PM IST
Supplements
Home>> News>> Business
Business
ഇന്ത്യന്‍ ഓഹരി വിപണി ഏഷ്യയിലെ മികച്ചതെന്നു റിപ്പോര്‍ട്ട്
Monday, February 22, 2010
|
|
|
ഇന്ത്യന്‍ ഓഹരി വിപണി ഏഷ്യയിലെ ഏറ്റവും മികച്ചതെന്നു സിഎല്‍എസ്എ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സ്റ്റോക്കുകള്‍ വാങ്ങാന്‍ നിക്ഷേപകര്‍ക്കു താത്പര്യം ഏറിവരുന്നതായും കമ്പനിയുടെ ഏഷ്യ-പസഫിക് മേഖല നടത്തിയ പഠനം വ്യക്തമാക്കുന്നു.

ദീര്‍ഘകാലാടിസ്ഥാന ത്തില്‍ നേട്ടമുണ്ടാക്കാന്‍ ഏറ്റവും പറ്റിയത് ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളാണെന്നും വ്യക്തമായി. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ പ്രധാന സ്റ്റോക്ക് ഇന്‍ഡെക്സായ സെന്‍സെക്സിനുണ്ടായ മുന്നേറ്റം 81 ശതമാനമാണ്. ഈ വര്‍ഷം സൂചിക 20,000 കടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അങ്ങനെയായാല്‍ ഏഷ്യയില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും നേട്ടം നല്‍കിയ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ഒന്ന് ഇന്ത്യയുടേതായിരിക്കും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code