Wednesday, February 08, 2012   9:23 PM IST
Supplements
Home>> Regional>> Kochi
Kochi
ഡയമണ്ട് ഹണ്ട് കാര്‍ റാലി ആവേശമായി
Monday, February 22, 2010
|
|
|
കൊച്ചി

പ്രമുഖ ആഭരണ വ്യാപാരികളായ കീര്‍ത്തിലാല്‍സ് കാളിദാസ് ജ്വല്ലേഴ്സ് സംഘടിപ്പിച്ച ഡയമണ്ട് ഹണ്ട് കാര്‍ റാലി നഗരത്തിന് ആവേശമായി. 96 വാഹനങ്ങളാണു റാലിയില്‍ പങ്കെടുത്തത്.

ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് ജോസഫ് സി ജോസിനു സമ്മാനിച്ചു. റണ്ണര്‍ അപ്പായ പ്രിയ രാജീവിനു 75000 രൂപയുടെ ഡയമണ്ട് നെക്ലേസ് സമ്മാനിച്ചു. മൂന്നാം സ്ഥാനത്തെത്തിയ അന്ന ഓസ്റ്റിന്‍ 50000 രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ നേടി.

ലെ മെറിഡിയന്‍ ഹോട്ടലില്‍ നിന്നാരംഭിച്ച റാലി കീര്‍ത്തിലാല്‍സ് റീട്ടെയ്ല്‍ ഓപ്പറേഷന്‍സ് മേധാവി രാജേന്ദ്രന്‍ ഫ്ളാഗ് ഒഫ് ചെയ്തു.

തേവര, മട്ടമ്മല്‍ ജംക്ഷന്‍, ബാനര്‍ജി റോഡ്, എംജി റോഡ്, പള്ളിമുക്ക്, കലൂര്‍- കടവന്ത്ര റോഡ്, തമ്മനം റോഡ്, പാലാരിവട്ടം, കാക്കനാട്, ഇന്‍ഫോപാര്‍ക്ക്, സീപോര്‍ട്ട് - എയര്‍പോര്‍ട്ട്, തൃപ്പൂണിത്തുറ, മരട് എന്നിവിടങ്ങള്‍ പിന്നിട്ടാണു റാലി സമാപിച്ചത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code