Sunday, August 01, 2010   5:16 AM IST
Supplements
Home>> NRK Zone>> Middle East
Middle East
QUALITY LIFE @ DUBAI
Monday, February 22, 2010
|
|
|
രാജ്യം അല്‍പ്പം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ദുബായിലെ ജനങ്ങളു ടെ ജീവിതം സുഖകരം. മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക (എംഇഎന്‍എ) രാജ്യങ്ങളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരം ദുബായിലാണ്. ക്വാളിറ്റി ഒഫ് ലൈഫ് ദുബായിലേതു പോലെ വേറെയില്ല. 2009ല്‍ എംഇഎന്‍എ രാജ്യങ്ങളിലെ ജീവിത നിലവാ രം കണക്കാക്കിയ ക്വാളിറ്റി ഒഫ് ലൈഫ് ഇന്‍ഡക്സ് ഒഫ് ദ് ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍റ് സ് യൂണിറ്റ് 2009 ന്‍റേതാണു റിപ്പോര്‍ട്ട്. 160 രാജ്യങ്ങളിലാണു കണക്കെടുപ്പു നടത്തിയത്. സാമ്പത്തികം, സുരക്ഷിതത്വം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു ദുബായ്. സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളും ജനകീയ പദ്ധതികളും ജീവിത നിലവാരം ഉയര്‍ത്തി. ഭരണവിജയം ആഭ്യന്തര വളര്‍ച്ചയുണ്ടാക്കി. ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്‍റുകളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് ദുബായിക്ക് ഈ നേട്ടമുണ്ടാക്കിക്കൊടുത്തത്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വികസനവും ഇതിനു സഹായി ച്ചു. ലൈഫ് സാറ്റിസ്ഫാക്റ്ററി സര്‍വെ നടത്തിയ 160 രാജ്യങ്ങളില്‍ ദുബായുടേതിനു തുല്യ മായി സംതൃപ്തരായ ജനത വേറിയില്ല. പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള പദ്ധതികള്‍ ഇനിയും നടപ്പാക്കാനുണ്ടെന്ന് എമിറേറ്റ്സ് കോംപറ്റിറ്റിവ്നെസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള നാസര്‍ ലൂട്ട.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code