Thursday, February 09, 2012   10:59 AM IST
Supplements
Home>> Headlines
Latest News
സച്ചിന് 200*
Wednesday, February 24, 2010
|
|
|
ഗ്വാളിയര്‍
അന്താരാഷ്ട്ര ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറിക്ക് അര്‍ഹനായി മറ്റേതു ബാറ്റ്സ്മാന്‍, സച്ചിനല്ലാതെ, ഒരേയൊരു സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറല്ലാതെ. അല്ലെങ്കിലും, പാക്കിസ്ഥാന്‍റെ സയീദ് അന്‍വറും സിംബാബ്വെയുടെ ചാള്‍സ് കവന്‍റ്രിയുമല്ലല്ലോ ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോഡ് കൈവശം വയ്ക്കാനര്‍ഹര്‍.

സച്ചിനുണ്ടെങ്കില്‍ മറ്റാരും വേണ്ടെന്ന നിലയിലായിരുന്നു, ഇന്ത്യ ഇന്നലെ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍. സ്പിന്നര്‍മാരെ അതിര്‍ത്തി കടത്താന്‍ ക്രീസ് വിട്ടിറങ്ങുമ്പോള്‍ ആ പഴയ കൗമാരക്കാരന്‍റെ നിര്‍ഭയത്വം, ഷെയ്ന്‍ വോണിന്‍റെ ദുസ്വപ്നങ്ങളില്‍ നിറഞ്ഞാടിയ ആ പഴയ അനായാസത. ബാറ്റിങ്ങിന്‍റെ വശ്യ മനോഹാരിതയില്‍, മുപ്പത്തേഴാം വയസിലേക്കു കാലുകുത്താനൊരുങ്ങുമ്പോഴും പ്രായം തളര്‍ത്താത്ത മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഈ മനുഷ്യനെ ക്രിക്കറ്റിലെ ദൈവമെന്നല്ലാതെ മറ്റെന്തു വിളിക്കാന്‍!

അക്ഷമ കൊണ്ടു വീര്‍പ്പുമുട്ടിയ ഗ്യാലറികളില്‍ വിസ്ഫോടനം സൃഷ്ടിച്ചുകൊണ്ട്, അമ്പതാം ഓവറിലെ മൂന്നാമത്തെ പന്ത് പോയിന്‍റ് ഫീല്‍ഡറുടെ ഇടതു വശത്തേക്കു സ്റ്റിയര്‍ ചെയ്തു നേടിയ സിംഗിളിലൂടെ സച്ചിന്‍ ചരിത്രത്തിലേക്കു ബാറ്റുയര്‍ത്തി. പുറത്താകാതെ കൃത്യം 200 റണ്‍സ്. അതിനായി നേരിട്ടതു വെറും 147 പന്ത്. 25 ഫോറും മൂന്നു സിക്സും. സമാനതകളില്ലാത്ത കേളീമികവ് അവിശ്വസനീയതയോടെ, നിറഞ്ഞ ആദരവോടെ കണ്ടുനിന്നു ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍, ഒപ്പം ക്രിക്കറ്റ് ലോകവും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code