Sunday, August 01, 2010   5:03 AM IST
Supplements
Home>> Headlines
Latest News
ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് RED SIGNAL
Thursday, February 25, 2010
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

റെയ്ല്‍വേ ബജറ്റില്‍ കേരളത്തിന്‍റെ ദീര്‍ഘകാലാവശ്യങ്ങള്‍ പലതും നിഷ്കരുണം നിരാകരിക്കപ്പെട്ടു. തലസ്ഥാനം കേന്ദ്രമാക്കി പെനിന്‍സുലാര്‍ റെയ്ല്‍വേ സോണ്‍, ചരക്ക് ഇടനാഴി എന്നീ ആവശ്യങ്ങളായിരുന്നു അവയില്‍ പ്രധാനം. ചേര്‍ത്തല വാഗണ്‍ ഫാക്റ്ററിയെപ്പറ്റിയും പരാമര്‍ശമില്ല. അതേസമയം കഞ്ചിക്കോട് കോച്ച് ഫാക്റ്ററി ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന പ്രഖ്യാപനം ആശ്വാസമായി. റെയ്ല്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിനു കൂടുതല്‍ സാമ്പത്തിക സഹായമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. നേമത്തു വാഗണ്‍ റിപ്പയര്‍ വര്‍ക്ഷോപ്പ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും മമതയുടെ ബജറ്റ് മറന്നു.

നെയ്യാറ്റിന്‍കര-കൊല്ലം, കൊല്ലം-കോട്ടയം, കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-തൃശൂര്‍, തൃശൂര്‍-പാലക്കാട് റൂട്ടുകളില്‍ മെമു ട്രെയ്നുകള്‍ വേണമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യമെങ്കിലും ഇത് എറണാകുളം-കൊല്ലം റൂട്ടില്‍ മാത്രമായി ഒതുങ്ങി. നിലമ്പൂര്‍-നഞ്ചന്‍കോട്, കാഞ്ഞങ്ങാട്-പാണത്തൂര്‍ പുതിയ പാതകള്‍ അനുവദിച്ചില്ല. ശബരിമല-ചെങ്ങന്നൂര്‍, കൊല്ലങ്കോട്-തൃശൂര്‍, അങ്ങാടിപ്പുറം-കോഴിക്കോട് പുതിയ പാതയ്ക്കു സര്‍വെ നടപടികള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതും അനുവദിച്ചില്ല.

തലശേരി-മൈസൂര്‍ പാത മാത്രമാണു ആശ്വാസമായത്. തിരുവനന്തപുരം- ബംഗളൂരു (കോയമ്പത്തൂര്‍, വഴി) തിരുവനന്തപുരം-മുംബൈ (കൊങ്കണ്‍ വഴി), തിരുവനന്തപുരം-ന്യൂഡല്‍ഹി (കൊങ്കണ്‍ വഴി), തുടങ്ങിയ ആവശ്യങ്ങളും പരിഗണിച്ചില്ല. കോഴിക്കോട്-ഗോവ, കന്യാകുമാരി-ഗോവ, കോഴിക്കോട്-നിസാമുദീന്‍ (നാഗൂര്‍ വഴി) പുതിയ തീവണ്ടികളും അനുവദിച്ചില്ല. തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം - ചണ്ഡീഗഢ് സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്, കണ്ണൂര്‍-യശ്വന്ത്പുര്‍ തുടങ്ങിയ സര്‍വീസുകള്‍ നീട്ടണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ആകെ നേട്ടം കൊച്ചുവേളി-യശ്വന്ത്പുര്‍ സര്‍വീസ് ഹൂബ്ളിയിലേക്കു നീട്ടിയതാണ്. തലസ്ഥാനത്തിന്‍റെ റെയ്ല്‍വേ വികസനത്തിനു ഏറെ പ്രധാനമായ കൊച്ചുവേളി റെയ്ല്‍വേ ടെര്‍മിനല്‍ വികസനത്തിനു അനുവദിച്ച 88 ലക്ഷം രൂപ തികച്ചും അപര്യാപ്തമെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. മുംബൈ-കന്യാകുമാരി ഹൈ സ്പീഡ് കോറിഡോര്‍ , സബ്-അര്‍ബന്‍ ട്രെയ്നുകള്‍, ഗോള്‍ഡന്‍ ഐടി കോറിഡോര്‍, നെടുമ്പാശേരിയില്‍ പുതിയ റെയ്ല്‍വേ സ്റ്റേഷന്‍ തുടങ്ങിയ സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ക്കും പ്രതികരണമുണ്ടായില്ല.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code