Thursday, February 09, 2012   4:55 AM IST
Supplements
Home>> News>> Kerala News
Kerala News
സ്കോര്‍പ്പിയോ വാന്‍ മറിഞ്ഞ് 5 പേര്‍ മരിച്ചു
Thursday, February 25, 2010
|
|
|
ആലപ്പുഴ

സ്കോര്‍പ്പിയോ വാന്‍ കനാലിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ചു പേര്‍ മരിച്ചു. പുലര്‍ച്ചെ 2.15 നു ചങ്ങനാശേരിയിലേക്കു വന്ന വാഹനമാണു രാമങ്കരിയ്ക്കും പള്ളിക്കൂട്ടുമ്മയ്ക്കും ഇടയില്‍ അപകടത്തില്‍പ്പെട്ടത്.

കൊല്ലം ഇരവിപുരം മുരുകാലയത്തില്‍ ബലഭദ്രന്‍, ഭാര്യ സരസ്വതി,  മക്കളായ മുരുകന്‍, കൃ.ഷ്ണകുമാര്‍, കുടുംബ സുഹൃത്ത് വിനോദ് കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ബംഗളുരുവില്‍ സ്ഥിരതാമസക്കാരായ ഇവര്‍ കൊല്ലത്തു നിന്നു ചങ്ങനാശേരിയിലെ കുടുംബ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ക്കായി പോകുകയായിരുന്നു. റോഡിനു സമീപത്തെ മരത്തില്‍ തട്ടിയ വാഹനം കനാലിലേക്കു തലകീഴായി മറിയുകയായിരുന്നു. അഞ്ചു പേരും സംഭവസ്ഥലത്തു മരിച്ചു. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിലുണ്ടായിരുന്ന കരുണാകരന്‍ നായര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code