Thursday, February 09, 2012   6:22 AM IST
Supplements
Home>> News>> Kerala News
Kerala News
വാര്‍ഡ് വിഭജനത്തില്‍ പരക്കെ അപാകത: ഉമ്മന്‍ ചാണ്ടി
Friday, February 26, 2010
|
|
|
കോട്ടയം

പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാര്‍ഡ് വിഭജനം പലയിടങ്ങളിലും തെറ്റായ രീതിയിലാണു നടന്നിട്ടുള്ളതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതിനു യാതൊരു നീതീകരണവുമില്ല. എത്രയും വേഗം ഇതിനു പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിന്‍റെ മിനിമം കൂലി കേന്ദ്രം 100 രൂപയാക്കി കുറച്ചുവെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പശ്ചിമബംഗാളില്‍ 86.50 രൂപയാണു തൊഴിലാളികള്‍ക്കു കൂലി കൊടുക്കുന്നത്. കൂലി കൂട്ടി നല്‍കിയാല്‍ എല്ലാ മേഖലകളിലും കൂലി കൂടുതല്‍ നല്‍കേണ്ടി വരുമെന്നാണ് അവര്‍ പറയുന്നത്. ഇതിലും കുറഞ്ഞ കൂലി കൊടുക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. അതിനാലാണ് കുറഞ്ഞ കൂലി 100 രൂപയാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. കേരളത്തില്‍ 125 രൂപ കൂലിയില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code