Sunday, August 01, 2010   5:12 AM IST
Supplements
Home>> Headlines
Latest News
അഭയ കേസ്: രാഷ്ട്രീയകക്ഷികള്‍ സാമ്പത്തിക സഹായം നല്‍കി
Saturday, February 27, 2010
|
|
|
ന്യൂഡല്‍ഹി

അഭയ കേസ് നടത്തിപ്പിനായി രാഷ്ട്രീയ കക്ഷികള്‍ സാമ്പത്തിക സഹായം നല്‍കിയതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. 18 വര്‍ഷത്തിനിടെ 41 പേരാണു രാജ്യത്തിനകത്തു നിന്നു സാമ്പത്തിക സഹായം നല്‍കിയത്. കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല 15,000 രൂപ നല്‍കി സഹായിച്ചു. സിപിഎം നേതാക്കളായ ടി.കെ. രാമകൃഷ്ണന്‍, ലോനപ്പന്‍ നമ്പാടന്‍ എന്നിവര്‍ പതിനായിരം രൂപ വീതം നല്‍കി. ബിജെപി നേതാക്കളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പതിനായിരം രൂപയും പി.എസ്. ശ്രീധരന്‍ പിള്ള അയ്യായിരം രൂപയും നല്‍കി സഹായിച്ചു. പി.സി. ജോര്‍ജ് ഒരു ലക്ഷം രൂപ കടമായും 20,000 ധനസഹായമായും നല്‍കി. ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് അയ്യായിരം രൂപയും ബിഷപ്പ് യൂഹന്നാന്‍ മാര്‍ ഫിലിക്സിനോസ് പതിനായിരം രൂപയും നല്‍കിയതായി സത്യവാങ് മൂലത്തില്‍ പറയുന്നു. വിദേശത്തു നിന്നും ചിലര്‍ ധനസഹായം നല്‍കിയതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സുപ്രീം കോടതിയെ അറിയിച്ചു.

അഭയാക്കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടു ജോമോന്‍ പുത്തന്‍പുരയ്ക്കലിന് എവിടെ നിന്നാണു സാമ്പത്തിക സഹായം ലഭിക്കുന്നതെന്നു കണ്ടെത്താന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജോമോന്‍ സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീം കോടതി ഈ അന്വേഷണം സ്റ്റേ ചെയ്യുകയും ചെയ്തു. ജോമോനെക്കുറിച്ചു ഹൈക്കോടതി ഉന്നയിച്ച 23 ചോദ്യങ്ങളെക്കുറിച്ചു ജോമോന്‍ തന്നെ നേരിട്ടു മറുപടി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി പിന്നീട് ഉത്തരവിട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണു തനിക്കു സാമ്പത്തിക സഹായം നല്‍കിയവരുടെ പേരുവിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
|
|
|
Comments
അഭയകേസിന്‍റെ നടത്തിപ്പിന്‌ രഷ്ട്രീയപ്രവര്‍ത്തകരും മെത്രാന്മാരുമായി നിരവധി പേര്‍ തന്നെ സഹായിച്ചെന്ന് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായിരുന്ന ജോമോന്‍ ... Read
ഷജി, റ്റ്ര്‍ഇവ്അന്‍ദ്ര്‍ഉം
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code