Sunday, August 01, 2010   5:34 AM IST
Supplements
Home>> Vaartha Life>> Speed
Speed
വാഹന വിപണിക്കു പേടിയുണ്ട്
Sunday, February 28, 2010
|
|
|
ബജറ്റിന്‍റെ കഥകളും ഉപകഥകളുമൊക്കെയായി ഇപ്പോള്‍ ചര്‍ച്ചകള്‍ ടോപ്ഗിയറിലായിട്ടുണ്ട്. കാറുകള്‍ക്കും ബൈക്കുകള്‍ക്കും വിലകൂടുന്നു എന്ന സാധാരണ പ്രസ്താവനയുടെ അലയൊലി അവസാനിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലക്കയറ്റം വാഹന വിപണിയെ എങ്ങനെ ബാധിക്കും എന്ന വലിയ ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. അനശ്വരനായ നടന്‍ പപ്പുവിന്‍റെ ഡയലോഗ് കടമെടുത്താല്‍ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാല്‍ മതി റോഡ് റോളര്‍ കൊക്കയിലേക്കു വീഴും എന്നു പറഞ്ഞതു പോലെയായി ഇന്ത്യയിലെ വാഹന വിപണി. സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചതു പോലെ ഈ വിലക്കയറ്റങ്ങളെയും അതിജീവിച്ചേക്കാം. എന്നാല്‍ എത്ര നാളെടുക്കും അതിന് എന്നു പറയാന്‍ വയ്യ.

എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനോടും പെട്രോള്‍, ഡീസല്‍ വില കൂട്ടിയതിനോടും വാഹന വിപണിയിലെ പ്രമുഖര്‍ വളരെ കരുതലോടെയാണ് പ്രതികരിച്ചത്. ബജറ്റ് പൊതുവെ പോസിറ്റീവാണ്, ഗ്രോത്ത് ഓറിയന്‍റഡാ ണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും വാഹന വിപണിയെ കുറച്ചു കാലത്തേക്കെങ്കിലും പ്രതികൂലമായി ബാധിക്കും എന്നു തന്നെയാണിവര്‍ കരുതുന്നത്. കാറുകളുടെയും ബൈക്കുകളുടെയും എക്സൈസ് ഡ്യൂട്ടി കൂട്ടുമെന്നോ ബജറ്റില്‍ പെട്രോളി യം ഉത്പന്നങ്ങളുടെ വില കൂട്ടുമെന്ന പ്രഖ്യാപനം ഉണ്ടാവുമെ ന്നോ ഇന്ത്യയിലെ വാഹന വ്യവസായികള്‍ പ്രതീക്ഷിച്ചിരുന്നി ല്ല.

രണ്ടു ശതമാനം എക്സൈസ് ഡ്യൂട്ടി കൂട്ടുന്ന നിര്‍ദേശം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ഇത് ഓട്ടോ ഇന്‍ഡസ്ട്രിക്കു ദോഷമാവും. സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടൊമൊബൈല്‍ മാനുഫാക്ച്ചേഴ്സ് പ്രസിഡന്‍റ് പവന്‍ ഗോയങ്കെ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ പൂര്‍ണമായും അതിജീവിച്ചിട്ടില്ലാത്ത ഘട്ടത്തില്‍ എക്സൈസ് ഡ്യൂട്ടി കൂട്ടിയത് വാഹനവിപണിയെ ബാധിക്കുമെന്നാണ് ജനറല്‍ മോട്ടോഴ്സ് ഇന്ത്യയുടെ പ്രസിഡന്‍റ് കാള്‍ സ്ലിമ്മിന്‍റേയും അഭിപ്രായം.

കാര്‍ വാങ്ങുക എന്നതൊരു മോഹമായി കൊണ്ടു നടക്കുന്നവര്‍ക്ക് പതിനായിരമോ പതിനയ്യായിരമോ കൂടുതല്‍ കൊടുക്കാന്‍ അത്ര വിഷമമില്ലായിരിക്കും. എന്നാല്‍ ഡീസലിനും പെട്രോളിനും വിലകൂടിയ സാഹചര്യത്തില്‍ തല്‍ക്കാലം കാറെടുക്കണ്ട എന്നു തീരുമാനിക്കുന്നവരുടെ എണ്ണം കൂടുമോ എന്നു ഭയക്കുന്നുണ്ട് വാഹന വിപണി.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code