Thursday, February 09, 2012   5:37 AM IST
Supplements
Home>> Vaartha Life>> Speed
Speed
കൂടുന്ന വില ഇങ്ങനെയൊക്കെ
Sunday, February 28, 2010
|
|
|
വലിയ കൂടുതലൊന്നുമല്ല എന്നാലും കൂടുന്നുണ്ട് കാറുകള്‍ക്ക് വില. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, ഹോണ്ട, ജനറല്‍ മോട്ടോഴ്സ് അങ്ങനെ എല്ലാവ രും കാറുകളുടെ വില കൂട്ടുന്നതായി പ്രഖ്യാപിച്ച് കഴിഞ്ഞു. നാല്‍പ്പത്തോരായിരം രൂപ വരെ കൂടുന്ന തരത്തിലാണ് പുതിയ പ്രൈസ് ടാഗ്.

മാരുതിയുടെ ചെറുകാറുകള്‍ക്ക് മൂവായിരം രൂപ വരെയും വലിയ മോഡലുകള്‍ക്ക് പതിമൂവായിരം രൂപ വരെയുമാണ് കൂടുന്നത്. ബജറ്റ് പ്രഖ്യാപനം വന്ന് അധികം വൈകാതെ ടാറ്റാ മോട്ടോഴ്സിന്‍റെ ഡൊമസ്റ്റിക് ഓപ്പറേഷന്‍സ് മാനെജിങ് ഡയറക്റ്റര്‍ പി.എം. തെലന്‍ഗ് കൂട്ടിയ വില അനൗണ്‍സ് ചെയ്തു. ടാറ്റയുടെ ചെറുകാറുകള്‍ക്ക് അയ്യായിരം മുതല്‍ ആറായിരം രൂപ വരെ കൂടും. ഹെവി വെഹിക്കിളുകള്‍ക്ക് അറുപതിനായിരം മുതല്‍ എഴുപതിനായിരം വരെയും. ഹ്യുണ്ടായ്യുടെ മോഡലുകള്‍ക്ക് 6,500 മുതല്‍ 25,000രൂപ വരെയാണ് കൂടുന്നത്. ജനറല്‍ മോട്ടോഴ്സിന്‍റെ മോഡലുകള്‍ക്ക് 6,200 മുതല്‍ 22,000 രൂപ വരെ. പ്രഖ്യാപിച്ചതില്‍ ഏറ്റവും കൂടതല്‍ വില ഹോണ്ടയുടെ മോഡലുകള്‍ക്കാണ് 13,000 രൂപ മുതല്‍ 41,000 രൂപ വരെയാണ് ഹോണ്ടയുടെ മോഡലുകള്‍ക്കു കൂടുന്നത്.

ടൂ വീലര്‍ സെക്ഷനില്‍ വില വര്‍ധനവ് അത്ര കാര്യമാക്കാനില്ല. ഹോണ്ടയുടെ മോഡലുകള്‍ക്ക് 500 മുതല്‍ 1,500 രൂപ വരെയാണ് കൂടുക. ടിവിഎസ്സിന്‍റേതാണെങ്കില്‍ 350 മുതല്‍ 1,200 രൂപ വരെയും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code