Wednesday, February 08, 2012   8:25 PM IST
Supplements
Home>> Vaartha Life>> Speed
Speed
സ്വപ്നം മാത്രമാവുമോ?
Sunday, February 28, 2010
|
|
|
വാഹനപ്രേമികളുടെ സ്വപ്നമായിരുന്നു ഹമ്മര്‍. അതിനി എക്കാലത്തേക്കും ഒരു സ്വപ്ന മായി അവശേഷിക്കുമോ എന്നാണ് ആശങ്ക. ഒരിക്കലെങ്കിലും ഒരു ഹമ്മര്‍ സ്വന്തമാക്കണമെന്ന്, മിനിമം അതിലൊന്നു ചുറ്റിക്കറങ്ങണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ?

കരുത്തിന്‍റെ പര്യായമായി കണക്കാക്കിയിരുന്ന ഹമ്മര്‍ ഇനി പേരു മാത്രമായി അവശേഷിക്കുന്ന അവസ്ഥയിലാണ്. ജനറല്‍ മോട്ടോഴ്സിനു കടം കയറിയപ്പോള്‍ ഹമ്മര്‍ വില്‍ക്കാനായി ശ്രമം. ചൈനയിലെ അത്രയൊന്നും അറിയപ്പെടാത്ത ഹെവി ഇന്‍ഡസ്ട്രിയല്‍ മെഷീനറി മേക്കേഴ്സായ സിഷുവാന്‍ ടെന്‍ഗ്സോങ്ങുമായി കരാറിലായി. എന്നാല്‍ ഹമ്മര്‍ ഏറ്റെടുക്കാന്‍ അനുമതി നല്‍കില്ലെന്ന് ചൈനീസ് ഗവണ്‍മെന്‍റ് സിഷുവാനെ അറിയിച്ചതോ ടെ കാര്യങ്ങള്‍ കുഴപ്പത്തിലാവുകയാണ്. ഹമ്മറിന്‍റെ പ്രൊഡക്ഷന്‍ നിര്‍ത്തുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് ജനറല്‍ മോട്ടോഴ്സ് വൈസ് പ്രസിഡന്‍റ് ഒഫ് കോര്‍പ്പറേറ്റ് പ്ലാനിങ് ആന്‍ഡ് അലയന്‍സസ്, ജോണ്‍ സ്മിത്ത് പറയുന്നു.

എന്നാല്‍ സിഷുവാനുമായുള്ള കരാര്‍ പൊളിഞ്ഞെന്ന് അറിഞ്ഞതോടെ മറ്റു പല കമ്പനികളും ഹമ്മര്‍ ഏറ്റെടുക്കാന്‍ രംഗ ത്തെത്തിയിട്ടുണ്ട്. അത്ര പെട്ടെന്നൊന്നും ഇങ്ങനെയൊരു വമ്പന്‍ ബ്രാന്‍ഡിനെ വിട്ടുകളയാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലാത്തതു തന്നെയാണ് കാരണം. ഓവര്‍സീസ് ബിസിനസു വഴിയെങ്കിലും ഹമ്മര്‍ ചൈനയിലെത്തിക്കാന്‍ സിഷുവാന്‍ ശ്രമിച്ചു. എന്നാല്‍ ചൈന ഒരു തരത്തിലും സഹായിക്കാത്തതോടെ പ്രതീക്ഷ അവസാനിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഹമ്മര്‍ വില്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഫെബ്രുവരി ഇരുപത്തെട്ട് എന്ന ഡെഡ്ലൈനു മുന്‍പ് വില്‍പ്പന നടത്താനുള്ള ജിഎമ്മിന്‍റെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ഇത്. സിഷുവാനു പുറമെ ഹമ്മര്‍ ഏറ്റെടുക്കാന്‍ എത്തിയ കമ്പനികളില്‍ രണ്ടു പേര്‍ ഭാഗികമായ പിന്തുണയ്ക്കാന്‍ തയാറായി. എന്നാല്‍ മറ്റു രണ്ടു കമ്പനികള്‍ ബ്രാന്‍ഡ് ഏറ്റെടുക്കാന്‍ താല്‍പ്പര്യം കാട്ടുകയായിരുന്നു. ഹമ്മര്‍ പെട്ടിയില്‍ അടച്ചാലും മുന്‍പ് പ്രഖ്യാപിച്ച ഓഫറുകളും ഫെസിലിറ്റികളും തുടര്‍ന്നും നല്‍കുമെന്ന് ജോണ്‍ അറിയിച്ചു.

മിലിറ്ററി പര്‍പ്പസ് ലക്ഷ്യമിട്ട് ആദ്യം അമേരിക്കയില്‍ നിര്‍മിച്ച ഹമ്മറിന് ആരാധകര്‍ ഏറിയതു പെട്ടെന്നായിരുന്നു. എന്നാല്‍ ഹമ്മറിന്‍റെ എച്ച്2, എച്ച് 3 മോഡലുകള്‍ സ്മോളര്‍ സിവിലിയന്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഗ്രൂപ്പില്‍പ്പെട്ടതോടെ എല്ലാവര്‍ക്കും സ്വപ്നം കാണാവുന്ന വാഹനം എന്ന പേരു സ്വന്തമാക്കി ഹമ്മര്‍. അഡ്വഞ്ചര്‍ സ്പോര്‍ട്സ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടു നിര്‍മിച്ച ഹമ്മറിന് ഇങ്ങനെയൊ രു അവസ്ഥ വരുമെന്ന് ആരും കരുതിയിക്കാണില്ല. ഹമ്മര്‍ നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും ജിഎം തുടരുന്നുണ്ടെങ്കിലും അടച്ചുപൂട്ടലില്‍ത്തന്നെ അവസാനിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code