Sunday, August 01, 2010   5:06 AM IST
Supplements
Home>> News>> World News
World News
ഒബാമ ആണവനയം പരിഷ്കരിക്കുന്നു
Tuesday, March 02, 2010
|
|
|
ന്യൂയോര്‍ക്ക്

അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ആണവ നയം പരിഷ്കരിക്കുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ പുറത്തിറക്കുന്ന ന്യൂക്ലിയര്‍ പോസ്ചര്‍ റിവ്യു എന്ന റിപ്പോര്‍ട്ടിലുണ്ടാവുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക പിന്തുടര്‍ന്നുവരുന്ന പല നയങ്ങളില്‍ നിന്നുമുള്ള വ്യതിചലനമായിരിക്കും പുതിയ നയമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വര്‍ധിച്ചുവരുന്ന ആയുധപ്പന്തയത്തില്‍ നിന്നുള്ള പിന്മാറ്റമാണ് ഇതില്‍ പ്രധാനമെന്ന് പേരു വെളിപ്പെടുത്താത്ത വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ അണ്വായുധങ്ങള്‍ ഉണ്ടാക്കില്ല. ജോര്‍ജ് ബുഷിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ ഭരണകൂടം തുടങ്ങിവച്ചതോ, പിന്തുര്‍ന്നതോ ആയ ചില പദ്ധതികളും ഉപേക്ഷിച്ചേക്കും.

അതേസമയം, ഇറാന്‍, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ അണ്വായുധ ഭീഷണി ഉയര്‍ത്തുകയും അമേരിക്കയുടെ ശത്രുക്കളുടെ കൈയില്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആയുധ നിയന്ത്രണം അപകടകരമാണെന്നാണ് ഒബാമ വിരുദ്ധരുടെ വിലയിരുത്തല്‍.

അതേസമയം, കൂടുതല്‍ ആയുധ നിര്‍മാണത്തിനല്ല, നവീകരണത്തിനാണ് ഒബാമ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന വിദഗ്ധര്‍ പറയുന്നു.

ആദ്യം അണ്വായുധം ഉപയോഗിക്കുന്ന രാജ്യമാകില്ല അമേരിക്ക എന്ന നിലപാട് ഒബാമയ്ക്കില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചാവും അത്തരം കാര്യങ്ങളില്‍ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code