Wednesday, February 08, 2012   7:44 PM IST
Supplements
Home>> News>> Kerala News
Kerala News
പുതുതലമുറയില്‍ ശാസ്ത്രീയസംഗീതത്തിന്‍റെ ഭാവി ശോഭനം
Tuesday, March 02, 2010
|
|
|
തൃശൂര്‍

കാലത്തിന്‍റേ പുതിയ പ്രവണതകളുണ്ടെങ്കിലും ശാസ്ത്രീയ സംഗീതം പുതിയ തലമുറയില്‍ ഭദ്രമാണെന്നു പ്രഗത്ഭ ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ്. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചു നിര്‍മിക്കുന്ന ഡോക്യൂമെന്‍ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കാന്‍ തൃശൂരെത്തിയ അദ്ദേഹം രാമനിലയത്തില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പുതിയ തലമുറയുടെ സംഗീതത്തെക്കുറിച്ചു നിരാശപ്പെടേണ്ടതില്ല. ഏതു കാലഘട്ടത്തിലും സംഗീതത്തിന് അതിന്‍റെ തനതു വ്യക്തിത്വം നിലനിര്‍ത്താന്‍ കഴിയും. സംഗീതം ഒരേ സമയം ശാസ്ത്രീയവും ആത്മീയവുമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിനു രണ്ടു നൂറ്റാണ്ടിലേറെ കാലത്തെ പാരമ്പര്യമുണ്ട്. പുതിയ തലമുറയില്‍പ്പെട്ട സംഗീതസംവിധായകന്‍ എ. ആര്‍. റഹ്മാന്‍റെ സംഭാവനകള്‍ മഹത്തരമാണ്. സിനിമയില്‍ സത്യജിത് റേയ്ക്കു തുല്യം പരിഗണിക്കാവുന്ന സംഗീതകാരനാണ് റഹ്മാന്‍. റിയാലിറ്റി ഷോകള്‍ സാധാരണ ജനങ്ങള്‍ക്കു സംഗീതത്തിന്‍റെ അവബോധം നല്‍കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കൂടുതല്‍ പ്രേക്ഷകരെ സംഗീതവുമായി അടുപ്പിക്കുന്നതില്‍ റിയാലിറ്റി ഷോകള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മേവാതി സ്വാതി പ്രചാര്‍ സംഘ് നിര്‍മിക്കുന്ന ഡോക്യുമെന്‍ററിയുടെ സ്വിച്ച ഓണ്‍ ഇന്നു രാവിലെ ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം നിര്‍വഹിക്കും. സംഗീതജ്ഞന്‍ രമേശ് നാരായണും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code