Tuesday, February 07, 2012   3:09 PM IST
Supplements
Home>> Regional>> Kochi
Kochi
ബോട്ട് മുങ്ങിയ നിലയില്‍
Tuesday, March 02, 2010
|
|
|
മരട്

നെട്ടൂര്‍-തേവര കടത്തു ബോട്ട് മുങ്ങിയ നിലയില്‍. കഴിഞ്ഞ ദിവസം രാത്രിയാണു കടവില്‍ കെട്ടിയിട്ടിരുന്ന ബോട്ട് മുങ്ങിയതായി കണ്ടത്. ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്കു സൗജന്യനിരക്കില്‍ യാത്ര ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ബോട്ട് മുങ്ങിയതിനു ഈ തര്‍ക്കവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ബോട്ടുടമ അലക്സ് പറഞ്ഞു.

നെട്ടൂര്‍ നിവാസികളുടെ നഗരവുമായി ബന്ധപ്പെടുവാനുള്ള എളുപ്പമാര്‍ഗമായിരുന്നു ഈ കടത്ത്. രണ്ടുമാസം മുന്‍പ് ഇതേ ബോട്ട് കയര്‍ അഴിച്ചു വിട്ട നിലയില്‍ കടവന്ത്ര ഭാഗത്തു നിന്നു കണ്ടെത്തിയിരുന്നു. ബോട്ട് ഉയര്‍ത്തിയ ശേഷമേ മുങ്ങാനുള്ള കാരണം വ്യക്തമാകൂവെന്നു പനങ്ങാട് എസ്ഐ വി.എസ്. നവാസ് പറഞ്ഞു.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code