Thursday, February 09, 2012   5:09 AM IST
Supplements
Home>> Headlines
Latest News
പാലക്കാട് വാഹനാപകടം: 7 മരണം
Tuesday, March 02, 2010
|
|
|
പാലക്കാട്

കോയമ്പത്തൂര്‍- പാലക്കാട് ദേശീയപാതയില്‍ മാരുതി ഒമ്നി വാനും ലോറിയും കൂട്ടിയിടിച്ചു പിഞ്ചുകുഞ്ഞടക്കം ഏഴുപേര്‍ മരിച്ചു.

ഇന്നലെ വെളുപ്പിന് 2.15ഓടെ പുതുശേരി കസബ പൊലീസ് സ്റ്റേഷനു മുന്‍പിലുണ്ടായ അപകടത്തില്‍ മരിച്ചത് കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കിയ മലയാളികള്‍.

പീളമേട് ചേരമാന്‍ നഗര്‍ വിഘ്നേഷ് നഗറില്‍ രാഘവന്‍റെ മകന്‍ ശ്രീനിവാസ് (40), ഭാര്യ സരിത (30), മകന്‍ കനിഷ്ക കൃഷ്ണ (5), ശ്രീനിവാസന്‍റെ സുഹൃത്ത് ദിനേശ് കുമാര്‍ (26), ഭാര്യ ദീപ (24), ഇവരുടെ ആറു മാസം പ്രായമുള്ള മകള്‍ ലക്ഷമിശ്രീ, വാന്‍ ഡ്രൈവര്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി തലയ്ക്കല്‍ പറമ്പ് ഗണേശന്‍റെ മകന്‍ മധുസൂദനന്‍ (48) എന്നിവരാണു മരിച്ചത്.

ലക്ഷ്മിശ്രീയുടെ ചോറൂണിനു ഗുരുവായൂരിക്കേു പോകുകയായിരുന്നു വാനിലുള്ളവര്‍. കോമ്പത്തൂരിലേക്കു പോവുകയായിരുന്ന ലോറിയുമായി നേര്‍ക്കു നേര്‍ കൂട്ടിയിടിച്ച വാന്‍ പൂര്‍ണമായും തകര്‍ന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു സൂചന. അപകടം നടന്നയുടന്‍ എത്തിയ പൊലീസും അഗ്നിശമന സേനയും നാട്ടുകാരുമാണു പരുക്കേറ്റവരെ പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി തന്നെ ആറു പേരും മരിച്ചു. ഗുരുതരമായി പരിക്കേറ്റ സരിത തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ വച്ചാണു മരിച്ചത്.

മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പീലമേടിലെ ബിആര്‍ ഫിനിഷേഴ്സ് കമ്പനിയിലെ ജീവനക്കാരനാണു മരിച്ച ശ്രീനിവാസന്‍.

കുടുംബം പാലക്കാട് കല്ലൂരില്‍. ദിനേശ് കുമാറിന്‍റെ കുടുംബം മങ്കരയിലും. ശ്രീനിവാസന്‍റെ ഭാര്യ സരിതയുയെും മകന്‍ കനിഷ്കയുടെയും മൃതദേഹം കല്ലൂരിലെ കുടുംബ വീട്ടിലേക്കു കൊണ്ടുപോയി. ദിനശ്കുമാറിന്‍റേയും ദീപയുടെയും ലക്ഷമിശ്രീയുടെയും ഡ്രൈവര്‍ മധുസൂദനന്‍റെയും മൃതദേഹം കോയമ്പത്തൂരിലേക്കും കൊണ്ടുപോയി.

മധ്യമേഖലാ ഐജി മുഹമ്മദ് യാസിന്‍, ജില്ലാ കലക്റ്റര്‍ കെ.വി. മോഹന്‍കുമാര്‍, ജില്ലാ പൊലീസ് സൂപ്രണ്ട് വിജയ് സാക്കറെ, എം.ബി. രാജേഷ് എംപി എന്നിവര്‍ ആശുപത്രിയിലെത്തി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code