കുവൈറ്റില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു
കുവൈറ്റ് സിറ്റി
കുവൈറ്റ് സര്‍ക്കാര്‍ പൊതുമേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. സര്‍ക്കാര്‍ മേഖലകളിലും മറ്റു പൊതുമേഖലകളിലും തൊഴിലെടുക്കാന്‍ താത്പര്യപ്പെടുന്ന സ്വദേശികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ വേണ്ടിയാണിത്. മറ്റു ജിസിസി രാജ്യങ്ങളെ പോലെ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടത്താന്‍ കുവൈറ്റ് ആലോചിക്കുന്നു. സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നതും വിദേശികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നതും സാമൂഹിക പ്രശ്നമുണ്ടാക്കുന്നുവെന്ന നിരീക്ഷണവും തീരുമാനത്തിനു പിന്നിലുണ്ട്.
60,000 വിദേശ തൊഴിലാളികളെ പൊതുമേഖലയില്‍ നിന്നു നീക്കി അവിടെ സ്വദേശികളെ നിയമിക്കണമെന്നു കഴിഞ്ഞ മാസം കുവൈറ്റ് പാര്‍ലമെന്‍റിന്‍റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റിസര്‍ച്ച് വിഭാഗം നടത്തിയ പഠനം ശുപാര്‍ശ ചെയ്തിരുന്നു. സ്വകാര്യമേഖലയില്‍ 3,000 സ്വദേശികള്‍ക്ക് ഉടന്‍ തന്നെ മികച്ച പരിശീലനം നല്‍കും. കുവൈറ്റിലെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമാണ്. അമ്പതു ശതമാനത്തിലധികം കുവൈറ്റികളും 19 വയസിനു താഴെയായതിനാല്‍ വരും വര്‍ഷങ്ങളില്‍ ഈ നിരക്ക് വര്‍ധിക്കും. ഇതു മുന്നില്‍ കണ്ടാണു സര്‍ക്കാരിന്‍റെ അടിയന്തരനടപടി.
Close...
Maximum Character Allowed -
4000