ക്യാപ്റ്റന്‍ സിനിമകള്‍ വാങ്ങിക്കൂട്ടുന്നു
Wednesday,
March 03,
2010
സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയത്തിലും താരമായി വിജയകാന്ത്. ക്യാപ്റ്റന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്തിന്‍റെ ക്യാപ്റ്റനായ വിജയകാന്ത് ചാനല്‍ രംഗത്തേക്കും കടന്നു കഴിഞ്ഞു. ക്യാപ്റ്റന്‍ ടിവി എന്ന സ്വന്തം ചാനലിന്‍റെ ട്രയല്‍ റണ്ണിങ് തുടരുകയാണ്. ഏപ്രില്‍ പതിനാല് മുതല്‍ ടെലികാസ്റ്റിങ് തുടങ്ങാനാണു പദ്ധതി. ചാനലിന്‍റെ കാര്യത്തിലും താന്‍ തോറ്റു കൊടുക്കില്ലെന്നും ഏറ്റവും മികച്ചതാവണം തന്‍റെ ചാനല്‍ എന്നുമുള്ള വാശിയിലാണു വിജയകാന്ത്. ന്യൂസിനും എന്‍റര്‍റ്റെയ്ന്‍മെന്‍റിനും ഒരുപോലെ പ്രാധാന്യമുള്ള ചാനലായിരിക്കും ക്യാപ്റ്റന്‍ ടിവിയെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വാര്‍ത്തകള്‍ക്കു യാതൊരു ചായ്വും ചരിവും ഉണ്ടാകില്ല. എല്ലാപ്രശ്നങ്ങളും ഒരേ തരത്തില്‍ കാണുന്ന ടെലിവിഷന്‍. എന്‍റര്‍റ്റെയ്ന്‍മെന്‍റിന്‍റെ കാര്യത്തിലും ഇതേ വാശിയിലാണു ക്യാപ്റ്റന്‍. പുതിയ ചിത്രങ്ങളുടെയെല്ലാം റൈറ്റ്സ് സ്വന്തമാക്കാനുള്ള ശ്രമം ക്യാപ്റ്റന്‍ ടിവി തുടങ്ങിക്കഴിഞ്ഞു. എത്ര കാശ് മുടക്കിയായാലും മുന്‍നിര താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ സ്വന്തമാക്കുമെന്നു വിജയകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. കരുണാനിധിയുടെ കലൈഞ്ജര്‍ ടിവി വന്നപ്പോള്‍ പുതിയ ചിത്രങ്ങളുമായി എത്തിയപോലെ ക്യാപ്റ്റന്‍ ടിവി ഇനി സിനിമയുടെ റിലീസും ചാനലില്‍ കാണിക്കുമോ എന്നാണ് സംശയം. എന്തായാലും തമിഴകത്തു ചാനല്‍മത്സരം രൂക്ഷമാകുമെന്നു തീര്‍ച്ച.
Close...
Maximum Character Allowed -
4000