Sunday, August 01, 2010   5:45 AM IST
Supplements
Home>> News>> Sports
Sports
എതിരാളികള്‍ സ്പെയ്ന്‍
Thursday, March 04, 2010
|
|
|
ന്യൂഡല്‍ഹി

സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഓസ്ട്രേലിയയില്‍ നിന്ന് കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന്‍റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ഒന്ന് സ്പെയ്നെതിരേ ഇറങ്ങും. ഒരു ജയവും ഒരു തോല്‍വിയും ക്രെഡിറ്റിലുള്ള ഇന്ത്യയ്ക്ക് പൂള്‍ ബിയിലെ ഈ പോരാട്ടം നിര്‍ണായകം. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് 4-1 ന് ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ ആതിഥേയരെ 5-2 ന് ഞെട്ടിച്ചിരുന്നു. മത്സരം ടെന്‍ സ്പോര്‍ട്സില്‍ തത്സമയം.

മിഡ്ഫീല്‍ഡിലെ ആധിപത്യം ഒന്നു കൊണ്ടു മാത്രം എല്ലാ മത്സരങ്ങളിലും വിജയം നേടാനാകില്ലെന്ന് ഇന്ത്യയ്ക്ക് ഓസീസ് മനസിലാക്കിക്കൊടുത്തു. പ്രതിരോധത്തിലും മുന്നേറ്റത്തിലുമടക്കം എല്ലാ മേഖലകളിലും ഓസ്ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യയെ കവച്ചുവച്ചു.

വേഗവും ഫിറ്റ്നസുമാണ് ഓസ്ട്രേലിയയുടെ മുഖമുദ്രയെങ്കില്‍, വണ്‍ ടച്ച് പാസുകളുടെയും ക്ലീന്‍ ഹോക്കിയുടെയും വക്താക്കളാണു സ്പെയ്ന്‍. ഓസ്ട്രേലിയയ്ക്കെതിരേ കൂട്ടം തെറ്റിയലഞ്ഞ ഇന്ത്യന്‍ പ്രതിരോധനിര സ്പെയ്നിനെതിരേ പുനഃസംഘടിക്കേണ്ടത് അവശ്യം. ആദ്യ പത്ത് മിനിറ്റില്‍ത്തന്നെ ഇന്ത്യ ഓസ്ട്രേലിയയോട് രണ്ടു ഗോള്‍ ലീഡ് വഴങ്ങിയിരുന്നു. ഇന്ന് തോറ്റാല്‍ ഇന്ത്യന്‍ സെമിമോഹത്തിന് അന്ത്യമാകും.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയെങ്കിലും രണ്ടാം പോരാട്ടത്തില്‍ പാക്കിസ്ഥാനോടു തോല്‍വി വഴങ്ങേണ്ടി വന്ന സ്പെയ്നും ഇന്നു ജയം അനിവാര്യം. ക്യാപ്റ്റന്‍ പോള്‍ അമത്തിന്‍റെ സ്ട്രൈക്കിങ് മികവിലാണ് സ്പാനിഷ് പ്രതീക്ഷകളത്രയും. ഏതു പ്രതിരോധ നിരയെയും വെട്ടിച്ച് പന്ത് പോസ്റ്റിലെത്തിക്കാന്‍ കഴിവുള്ള താരമാണ് അമത്.

എന്നാല്‍ ഓസ്ട്രേലിയന്‍ ടീമിനോളം നിലവാരമുള്ള ടീമല്ല സ്പെയ്നെന്നും പ്രമുഖ താരങ്ങളായ സാന്‍റി ഫ്രെയ്ക്സയുടെയും എഡ്വേര്‍ഡ് ടബൗവിന്‍റെയും അഭാവത്തില്‍ ഇന്ത്യയ്ക്ക് ജയസാധ്യത ഏറെയുണ്ടെന്നും കോച്ച് ജോസ് ബ്രാസ.

പാക്കിസ്ഥാന്‍ താരത്തെ മനഃപൂര്‍വം കൈകാര്യം ചെയ്തെന്ന ആരോപണത്തിന്‍റെ പേരില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിടേണ്ടി വന്ന മുന്നേറ്റനിരക്കാരന്‍ ശിവേന്ദ്ര സിങ് ഇന്ന് ഇറങ്ങില്ല. ദീപക് താക്കൂര്‍, പ്രഭ്ജോത് സിങ്, രാജ്പാല്‍ സിങ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ആക്രമണ നിര ഇന്നു ഫോമില്‍ തിരിച്ചെത്തിയേ മതിയാകൂ. കൂടുതല്‍ നേരം പന്ത് കൈയടക്കി വയ്ക്കുന്ന പ്ലെയിങ് സ്റ്റൈല്‍ മനഃപൂര്‍മെങ്കിലും ഇന്ത്യ ഒഴിവാക്കണമെന്നും വിദഗ്ധാഭിപ്രായം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code