ആക്ഷേപഹാസ്യത്തിനു പുരസ്കാരം
കൊട്ടാരത്തിനുള്ളിലെ സംഭവങ്ങളെ ആക്ഷേപഹാസ്യ ത്തിലൂടെ അവതരിപ്പിച്ച നോവലിസ്റ്റിന് അറേബ്യന്‍ പുരസ്കാരം. സൗദി അറേബ്യ സ്വദേശി അബ്ദു ഖാല്‍ എഴുതിയ സ്പ്യൂയിങ് സ്പാര്‍ക്സ് ആസ് ബിഗ് ആസ് കാസില്‍സ് എന്ന പുസ്തകത്തിനാ ണ് ഇന്‍റര്‍നാഷണല്‍ പ്രൈസ് ഫോര്‍ അറബിക് ഫിക്ഷന്‍ പുര സ്കാരം. കൊട്ടാരത്തിനുള്ളിലെ നുറുങ്ങു കാര്യങ്ങള്‍ ഉള്‍പ്പെടെയു ള്ള സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് എഴുതിയ രീതി യെ അവാര്‍ഡ് കമ്മിറ്റി പ്രശംസി ച്ചു. നാലര ലക്ഷം രൂപയാണ് അവാര്‍ഡ് തുക. രാജ്യവും വ്യക്തിയും തമ്മിലുള്ള ബന്ധങ്ങളുടെ ചികയലാണ് അവാര്‍ഡിന് അര്‍ഹമായ കഥയെന്ന് ജഡ്ജിങ് പാനലിന്‍റെ ചെയര്‍മാനും കുവൈത്തി എഴുത്തുകാരനുമായ തലേബ് അല്‍റഫായ്. തമാശകളുടെ അവതരണത്തിനൊപ്പം കൊട്ടാരത്തിനുള്ളി ലെ നേര്‍ക്കാഴ്ചകളും ഒരു മുഖ്യ പോരാളിയുടെ കണ്ണിലൂ ടെ നോവലിസ്റ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു. അളവില്ലാത്ത സ്വത്തിന്‍റെയും അധികാരത്തിന്‍റെ യും ഭ്രമമാണ് കഥയുടെ രത്നച്ചുരു ക്കം. അല്‍ - ജമാല്‍ പബ്ലിക്കേഷന്‍സാണ് പുസ്തക പ്രസാധകര്‍.
സൗദി അറേബ്യയിലെ അല്‍ - മജാനയില്‍ 1962ല്‍ ജനിച്ച അബ്ദു ഖാല്‍ അറബ് രാജ്യങ്ങളിലെ അറിയപ്പെടുന്ന കഥാകാരനാണ്. സിറ്റീ സ് ഈറ്റിങ് ഗ്രാസ്, ഇമ്മോര്‍ട്ടാലിറ്റി, ദ് മഡ്, ഡെത്ത് പാസസ് ഫ്രം ഹിയര്‍ എന്നിവയാണ് അബ്ദു ഖാലിന്‍റെ മറ്റു പുസ്തകങ്ങള്‍. പ്രധാ ന അവാര്‍ഡിനു പുറമേ മറ്റ് അഞ്ച് നോവലിസ്റ്റുകള്‍ക്കുള്ള പുര സ്കാരങ്ങളും പ്രഖ്യാപിച്ചു. ഇരുപ ത്തിരണ്ടു ലക്ഷം രൂപ വീതമാണ് അവാര്‍ഡ് തുക.
Close...
Maximum Character Allowed -
4000