Tuesday, February 07, 2012   2:25 PM IST
Supplements
Home>> News>> Kerala News
Kerala News
പരാതിയുണ്ടെങ്കില്‍ SMS അയയ്ക്കാം
Friday, March 05, 2010
|
|
|
തിരുവനന്തപുരം

ഫോണ്‍ സന്ദേശത്തിലൂടെ പൊലീസുമായി ബന്ധപ്പെടാവുന്ന ഏകജാലക സംവിധാനമായ പൊലീസ് മെസേജ് സെന്‍റര്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ശാസ്ത്രസാങ്കേതിക രംഗത്തെ പുത്തന്‍ അറിവുകള്‍ ഉപയോഗിച്ചു ക്രമസമാധാന പരിപാലനം കാര്യക്ഷമമാക്കുന്നതിന്‍റെയും പൊലീസിനെ ജനോപകാരപ്രദമാക്കുന്നതിന്‍റെ ഭാഗമായാണു മെസേജ് സെന്‍റര്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷംതന്നെ 100 പൊലീസ് സ്റ്റേഷനുകളില്‍ക്കൂടി ജനമൈത്രി പദ്ധതി നടപ്പാക്കുമെന്നും പുതിയ പരിഷ്കാരങ്ങള്‍ പൊലീസ് സേനയെ കൂടുതല്‍ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.

വി. ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. ഡിജിപി ജേക്കബ് പുന്നൂസ്, ഐജി ടോമിന്‍ ജെ. തച്ചങ്കരി, ഡിഐജി എസ്. ഗോപിനാഥ്, ബിഎസ്എന്‍എല്‍ സിജിഎം കെ.എസ്. ശ്രീനിവാസന്‍, സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ ഡോ. കെ. സന്താനരാമന്‍, പട്ടം ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മൊബൈല്‍ ഫോണില്‍ നിന്നും ഈ സംവിധാനം വഴി പൊതുജനങ്ങള്‍ക്കു 9497900000 എന്ന നമ്പരിലേക്കു ഏതു വിവരവും മെസേജായി പൊലീസിനെ അറിയിക്കാം. ഇങ്ങനെ ലഭ്യമാകുന്ന സന്ദേശത്തിന്‍മേല്‍ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്കു വിവരം ഉടന്‍തന്നെ മെസേജ് സെന്‍ററില്‍ നിന്നും കൈമാറും.

ഇതിനാവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തതു എന്‍ഐസിയും സര്‍വീസ് പ്രൊവൈഡര്‍ ബിഎസ ് എന്‍ എ ല്ലുമാണ്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code