ട്വിറ്റര്‍ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ ആര്‍ക്കും അംഗമാകാം. പ്രായക്കുറവോ പ്രായാധിക്യമോ ഇവിടെ തടസമല്ല. ഇക്കാര്യം അറിയാവുന്നയാളാണ് ഐവി ബീന്‍ എന്ന മുത്തശി. നൂറ്റിനാലാമത്തെ വയസില്‍ വിശേഷങ്ങളെല്ലാം ഐവി മുത്തശി ട്വീറ്റ് ചെയ്യുന്നു. ഐവിയുടെ പക്വതയുള്ള ട്വീറ്റുകള്‍ വായിക്കുന്നവര്‍ നിസാരക്കാരല്ല. ബ്രിട്ടിഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ഹോളിവുഡ് താരങ്ങളായ ഡെമി മൂര്‍, ലില്ലി അലന്‍, പീച്ചസ് ഗെല്‍ഡോഫ് എന്നിവരൊക്കെ ട്വിറ്ററില്‍ ഐവിയുടെ ആരാധകരാണ്. ബ്രിട്ടനില്‍ ബ്രാഡ്ഫോഡില്‍ ഹില്‍സൈഡ് മാനറിലാണ് ഐവി മുത്തശിയുടെ വീട്. കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ഐവിയെ വീട്ടിലേക്കു ക്ഷണിച്ചു.
പ്രധാനമന്ത്രിയുമായുള്ള മീറ്റിങ്ങിന്‍റെ ഫോട്ടൊകളും വിശേഷങ്ങളും അന്നു വൈകുന്നേരം തന്നെ ട്വിറ്ററില്‍ അപ്ലോഡ് ചെയ്തു ഐവി. ഫെയ്സ് ബുക്കില്‍ ചേര്‍ന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഐവി. അതു കഴിഞ്ഞു ട്വിറ്ററില്‍ പ്രവേശിച്ചപ്പോഴും ഈ സ്ഥാനം സ്വന്തംപേരില്‍ കുറിച്ചു. 1905ലാണ് ഐവി ജനിച്ചത്. പ്രായം അല്‍പ്പം കൂടിയാലും കംപ്യൂട്ടറിന്‍റെ കാലം വന്നപ്പോള്‍ അതില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഐവി മുത്തശി.
Close...
Maximum Character Allowed -
4000