Thursday, February 09, 2012   5:06 AM IST
Supplements
Home>> Vaartha Life>> Economix
Economix
HIGHTECH സ്പന്ദനങ്ങളിതാ...
Friday, March 05, 2010
|
|
|
ടെക്നോളജിയുടെ ഏറ്റവും ലേറ്റസ്റ്റ് കാഴ്ചകള്‍. ജീവിതം എളുപ്പമാക്കാനുള്ള ഉപകരണങ്ങളാണ് എല്ലാം. വരുംനാളുകളില്‍ ഐടി മേഖലയിലെ നമ്പര്‍ വണ്‍ ഡിവൈസുകളാണിത്. ഇപ്പോള്‍ ജര്‍മനിയില്‍ തുടരുന്ന ഹൈ ടെക് ഫെയര്‍ അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും ലോകത്തെ ഇലക്ട്രോണിക് രഗം എങ്ങോട്ടു നീങ്ങുന്നു എന്നതിന്‍റെ തെളിവാണ്. മോസ്റ്റ് മോഡേണ്‍ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉത്സവം എന്നു വിളിക്കാം ഈ മേളയെ.

കണക്റ്റഡ് വേള്‍ഡ്സ് എന്നാണ് ഇത്തവണ ഹൈ ടെക് ഫെയറിന്‍റെ തീം. ഊര്‍ജവും മനുഷ്യാധ്വാനവും കുറച്ച് ഉപയോഗിക്കേണ്ടുന്ന ഉപകരണങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. വയര്‍ലെസ് ടെക്നോളജിക്കാണ് പ്രാമുഖ്യം. ചുണ്ടനക്കിയാല്‍ അതു ശബ്ദമാക്കി മാറ്റാന്‍ ശേഷിയുള്ള മൊബൈല്‍ ഫോണുകള്‍ വരെയുണ്ട് ഹൈടെക് ഫെയറില്‍. ത്രീ ഡി ഡയമന്‍ഷന്‍ കാഴ്ചകള്‍ക്ക് പ്രാധാന്യം ഏറിയിരിക്കുന്നു. കംപ്യൂട്ടറിന്‍റെ സ്ക്രീനിലും വീട്ടിലെ ടെലിവിഷനിലും ത്രീഡി ഇമേജുകള്‍ കാണാനാകുന്ന ഡിവൈസാണ് മുഖ്യ ആകര്‍ഷണം.

സ്ക്രീനില്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ഹെല്‍ത്ത് അസിസ്റ്റന്‍റ് അത്ഭുതമുണര്‍ത്തും. ഒരു സൈക്കിളിന്‍റെ ആകൃതിയാണിതിന്. ചുമരില്‍ തൂക്കിയ ഒരു സ്ക്രീനിനു മുന്നില്‍ ഇതു നിര്‍ത്തിയിട്ടിരിക്കുന്നു. കയറിയിരുന്നു ചവിട്ടിത്തുടങ്ങിയാല്‍ സ്ക്രീനില്‍ വെളിച്ചം തെളിയും. സ്ക്രീനില്‍ സേവ് ചെയ്തിട്ടുള്ള ഏതെങ്കിലുമൊരു നഗരം തെരഞ്ഞെടുത്ത ശേഷം സൈക്കിള്‍ ചവിട്ടിത്തുടങ്ങാം. ശരിക്കുമൊരു സൈക്കിള്‍ നീങ്ങുന്നതു പോലെ മുന്നിലേക്കു സ്ക്രീനില്‍ വഴി തെളിഞ്ഞുവരും. ചെരിവും തിരുവുമെല്ലാം നോക്കി നേരേ ചവിട്ടാം. ഒരു പരിചയവുമില്ലാത്ത ഏതെങ്കിലുമൊരു സിറ്റിയിലെ വഴികള്‍ പരിചയപ്പെടാം. ഈ ഫാന്‍റസി സൈക്കിള്‍ സവാരി ഒരു വ്യായാമം കൂടിയാവും.

ട്യൂണ്‍ബഗ് വൈബ്സ് മറ്റൊന്ന്. ഹെല്‍മറ്റിന്‍റെ ചെറിയ സോക്കറ്റിലോ മറ്റു ചില സെലക്റ്റഡ് ഡിവൈസിലോ ഇതു ഘടിപ്പിക്കാം. എന്നിട്ട് ഓണ്‍ ചെയ്താല്‍ ട്യൂണ്‍ബഗ് വൈബ്സ് ഒരു സ്പീക്കറായി മാറും. ഹെല്‍മറ്റില്‍ ഘടിപ്പിച്ചാല്‍, സാമാന്യം ഭേദപ്പെട്ട രീതിയില്‍ ശബ്ദം കേള്‍ക്കുന്ന സൗണ്ട് സ്പീക്കറായി മാറാന്‍ ശേഷിയുള്ള ഉപകരണമാണ് ട്യൂണ്‍ബഗ് വൈബ്സ്.

യൂറോ ടെക് എന്ന ഇറ്റാലിയന്‍ കമ്പനിയുടെ സ്മാര്‍ട്ട് ഫോണാണ് ഡോള്‍സി വിറ്റ. സ്മാര്‍ട്ട് ഫോണിനുവേണ്ടി ബില്‍ട്ട് - ഇന്‍ ബാറ്ററിയുമായി ലെതര്‍ കെയ്സ് ഇറങ്ങിയിരിക്കുന്നു. ഫോണിലെ ബാറ്ററിയുടെ ചാര്‍ജ് പോയാലും കവറിലെ ബാറ്ററി സ്റ്റെപ്പിനിയായി ഉപയോഗിക്കാം. മൊബൈല്‍ സിനിമ ഡി 25 പ്രൊജക്റ്റ് മുതല്‍ നിരവധി കാഴ്ചകളൊരുക്കിയിട്ടുണ്ട് ഹൈ ടെക് ഫെയറില്‍.

നോര്‍ത്തേണ്‍ ജര്‍മനിയിലെ ഹാനോവറില്‍ സംഘടിപ്പിച്ചിരിക്കുന്ന ടെക്നോളജി ഫെയറില്‍ 4200 കമ്പനികളാണ് എത്തിയിരിക്കുന്നത്. ഹൈടെക് ലോകത്തിന്‍റെ എല്ലാ സ്പന്ദനങ്ങളുമുണ്ടിവിടെ. വരാനിരിക്കുന്ന ട്രെന്‍ഡുകളും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code