ഈ ദൃശ്യങ്ങള്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയിലേതാണെന്നു തെറ്റിദ്ധരിക്കരുത്. ഒരു ചൈനീസ് ആക്ഷന്‍ മൂവിയുടെ ലൊക്കേഷനുമല്ല. ആക്രമണ സന്നദ്ധരായി പൊലീസുകാര്‍ നില്‍ക്കുന്നത് മോക്ക് ഡ്രില്ലിനുള്ള തയാറെടുപ്പാണെന്നും വിചാരിക്കരുത്. ചൈെനയിലെ ജിയാങ്സു പ്രവിശ്യയിലെ ജനങ്ങളെ ഒരു മണിക്കൂറോളം സ്തംഭിപ്പിച്ച സംഭവത്തിന്‍റെ ഫോട്ടൊകളാണിത്. ബാങ്കില്‍ നിന്നിറങ്ങിയ ഒരു യുവതിയുടെ കഴുത്തില്‍ കത്തിവച്ച് പട്ടാപ്പകല്‍ കൊള്ളയടിക്കാനുള്ള ശ്രമം. ഒരു സ്ത്രീയുടെ ജീവന്‍ വച്ചു പന്താടുന്നത് പൊലീസിനും നാട്ടുകാര്‍ക്കും കുറച്ചു നേരത്തേക്കെങ്കിലും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
എന്നാല്‍ അധികം വൈകാതെ മോഷ്ടാവിനെ പൊലീസുകാര്‍ കീഴടക്കി, അറസ്റ്റ് ചെയ്തു. ഇതെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്താനും ഫോട്ടോയെടുക്കാനും ആ നഗരം മുഴുവന്‍ ബാങ്ക് ഒഫ് ജിയാനു മുന്നില്‍ തടിച്ചു കൂടിയിരുന്നു.
ബാങ്കില്‍ നിന്നിറങ്ങിയ യുവതിയെ ബന്ധു കൂടിയായ യുവാവ് പുറകില്‍ നിന്നു കടന്നു പിടിച്ചു. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നു. യുവതിയുടെ കൈയിലെ ബാഗായിരുന്നു ലക്ഷ്യം. വീതിയേറിയ കത്തി യുവതിയുടെ മുതുകില്‍ ചേര്‍ത്തുവച്ചു. പിടിവലിക്കിടെ അക്രമിയുടെ കാല്‍ മുറിഞ്ഞു. ജനങ്ങള്‍ ഓടിക്കൂടിയതോടെ ആരും അടുത്തേയ്ക്കുവരരുതെന്നു പറഞ്ഞ് ഇയാള്‍ യുവതിയുടെ കഴുത്തില്‍ കത്തി വച്ചു. യുവതിയുടെ നിലവിളിയും അക്രമിയുടെ ആക്രോശങ്ങളും നഗരത്തെ നിശബ്ദമാക്കി. നാട്ടുകാര്‍ ചേര്‍ന്ന് എന്തൊക്കെയോ പറഞ്ഞ് മോഷ്ടാവിന്‍റെ ശ്രദ്ധ തിരിച്ചു. ആ സമയം മതിയായിരുന്നു, പൊലീസുകാര്‍ കൈയിലെ കത്തി തട്ടിത്തെറിപ്പിച്ചു. അയാളെ തറയിലിരുത്തി കീഴടക്കി. യുവതിയെ മോചിപ്പിച്ചു.
Close...
Maximum Character Allowed -
4000