പുകവലി നിര്‍ത്താന്‍ ഒബാമ പാടുപെടുന്നു: മിഷേല്‍
വാഷിങ്ടണ്‍
പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ സമ്മര്‍ദത്തിനിടയില്‍ പുകവലി നിര്‍ത്താന്‍ ബരാക് ഒബാമ പാടുപെടുകയാണെന്നു ഭാര്യ മിഷേല്‍. അനാരോഗ്യകരമായ പുകവലി ഉപേക്ഷിക്കാന്‍ ഒബാമയെ പ്രോത്സാഹിപ്പിക്കും. ഒബാമ എത്രയും വേഗം പുകവലി പൂര്‍ണമായി ഉപേക്ഷിക്കണമെന്നാണു തന്‍റെ ആഗ്രഹമെന്നും മിഷേല്‍ പറഞ്ഞു.
പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്ന ഏതൊരാളും നേരിടുന്ന അതേ സമ്മര്‍ദമാണു പ്രസിഡന്‍റും നേരിടുന്നതെന്നു മിഷേല്‍ അഭിപ്രായപ്പെട്ടതായി പൊളിറ്റിക്കോ.കോം റിപ്പോര്‍ട്ട് ചെയ്തു.
പുകവലി ഉപേക്ഷിക്കാന്‍ വിഷമമാണെന്ന് ഒബാമ തെരഞ്ഞടുപ്പു പ്രചാരണ കാലത്തു സൂചിപ്പിച്ചിരുന്നു. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വൈറ്റ് ഹൗസില്‍ പുകവലിക്കില്ലെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. വൈറ്റ് ഹൗസ് പുകവലി നിരോധിത മേഖലയാണ്.
Close...
Maximum Character Allowed -
4000