കുടിവെള്ള പദ്ധതികള്‍ക്ക് ഉടന്‍ അനുമതി
തൃശൂര്‍
ജില്ലയിലെ വേനല്‍ക്കാല കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായി കുടിവെള്ള പദ്ധതികള്‍ക്ക് ഉടന്‍ ഭരണാനുമതി നല്‍കുമെന്നു ജില്ലാ കലക്റ്റര്‍ എ.ടി. ജെയിംസ്. വളരെ കുറഞ്ഞ സമയത്തു ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്കായിരിക്കും ഉടന്‍ അനുമതി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പൊതുടാപ്പുകളിലെ ജലദുരുപയോഗം തടയുന്നതിനു പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
പരാതികള്‍ സ്വീകരിക്കുന്നതിനും സമയബന്ധിതമായി പരിഹരിക്കുന്നതിനും വാട്ടര്‍ അഥോറിറ്റിയില്‍ കണ്‍ട്രോള്‍ റൂം ഏര്‍പ്പെടുത്തി. പമ്പ് ഹൗസുകളിലെ ജലലഭ്യത ഉറപ്പു വരുത്തുന്നതിനു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിലവിലുള്ള സ്കീമുകളിലെയും പമ്പ് ഹൗസുകളിലെയും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും കലക്റ്റര്‍ നിര്‍ദേശം നല്‍കി.ഇറിഗേഷന്‍ കനാലുകളില്‍ മാലിന്യങ്ങള്‍ തള്ളുന്നതു കര്‍ശനമായി തടയും. ഇപ്പോഴുള്ള മാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നീക്കം ചെയ്യണം.
മാലിന്യം നിക്ഷേപിക്കുന്നതിനും കനാലുകള്‍ തുറന്നിടുന്നതിനുമെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം പരാതികള്‍ നേരിടുന്നതിനു ഇറിഗേഷന്‍ വകുപ്പില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. കേടായ കുഴല്‍ കിണര്‍, ഹാന്‍ഡ് പമ്പ്, മോട്ടോര്‍ എന്നിവ റിപ്പയര്‍ ചെയ്യാന്‍ ഭൂജല വകുപ്പിനോട് ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ മറ്റു മാര്‍ഗമില്ലെങ്കില്‍ മാത്രം ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം വിതരണം ചെയ്യണം.
ഇതിനായി ബന്ധപ്പെട്ട വാട്ടര്‍ അഥോറിറ്റി എക്സി. എന്‍ജിനീയറുടെ ശിപാര്‍ശയോടെ തഹസില്‍ദാര്‍ മുഖേന ജില്ലാ ടെക്നിക്കല്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. കുടിവെള്ളം ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു സമയക്രമം, പഞ്ചായത്ത് ഓഫിസ്, വില്ലെജ് ഓഫിസര്‍, കലക്റ്ററേറ്റ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ പരസ്യപ്പെടുത്തണം. പരാതികള്‍ പഞ്ചായത്ത് ഓഫിസ്, വില്ലെജ് ഓഫിസ്, എന്നിവിടങ്ങളില്‍ അറിയിക്കണമെന്നും ജില്ലാകലക്റ്റര്‍ അറിയിച്ചു. താലൂക്ക് തലത്തില്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനു ഡെപ്യൂട്ടി കലക്റ്റര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്.
തൃശൂര്‍ - ഡെപ്യൂട്ടി കലക്റ്റര്‍ (എല്‍ആര്‍), തലപ്പിള്ളി - ഡെപ്യൂട്ടി കലക്റ്റര്‍ (ആര്‍ആര്‍), കൊടുങ്ങല്ലൂര്‍- ഡെപ്യൂട്ടി കലക്റ്റര്‍ (എല്‍എ), മുകുന്ദപുരം- ആര്‍ഡിഒ, ചാവക്കാട് ഡെപ്യൂട്ടി കലക്റ്റര്‍ (ഇലക് ഷന്‍) എന്നിങ്ങനെയാണു ചുമതല. ഇതിനു പുറമേ എഡിഎം കെ.എന്‍. രാജിയുടെ നേതൃത്വത്തില്‍ ടെക്നിക്കല്‍ കമ്മിറ്റി പ്രവര്‍ത്തിക്കും. യോഗത്തില്‍ വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അമ്പാടി വേണു, അസി. കലക്റ്റര്‍ എം.ജി. രാജമാണിക്യം, ആര്‍ഡിഒ സി.വി. വിജയന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000