ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ജനുവരിയില്‍ ഡല്‍ഹി ഓട്ടോ ഷോയില്‍ കാഴ്ചവച്ച ഏഴ് വാഹനങ്ങളുടെ പുതിയ ശ്രേണി കേരളത്തിലും പ്രദര്‍ശനത്തിനെത്തി. ബെന്‍സ് 2010 എസ് ക്ലാസും ഇവിടെ അവര്‍ അവതരിപ്പിച്ചു. എസ് ക്ലാസ്(എസ്350സി ഡിഐഎല്‍), എം ക്ലാസ്(സ്പോട്സ് എഡിഷന്‍), ഇ ക്ലാസ്(ഇ350സി ഡിഐ ബ്ലൂ എഫിഷ്യന്‍സി), ജിഎല്‍ ക്ലാസ്(സ്പോട്സ് യൂട്ടിലിറ്റി) മോഡലുകളാണ് ആദ്യമായി ഇവിടെയെത്തുന്നത്.
കമ്പനിയുടെ വളര്‍ച്ചയും ദിശാബോധവും സംബന്ധിച്ച കാര്യങ്ങള്‍ ഉപഭോക്താക്കളുമായും മാധ്യമങ്ങളുമായും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്യുര്‍ ഫാസിനേഷന്‍ എന്ന പരിപാടിയുമായി ബെന്‍സ് കേരളത്തിലെത്തിയിരിക്കുന്നത്. ബെന്‍സ് ബ്രാന്‍ഡിന്‍റെ പാഷന്‍, പെര്‍ഫെക്ഷന്‍, കട്ടിങ് എഡ്ജ് ടെക്നൊളജി എന്നീ മൂല്യങ്ങള്‍ സമന്വയിപ്പിച്ചാണു പ്യുര്‍ ഫാസിനേഷന് രൂപം നല്‍കിയിരിക്കുന്നത്. മാസ്മരികമായ ഉത്പന്ന ശ്രേണി, ഉത്തമമായ അനുഭവം, ലോകോത്തരനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ കേരളത്തിലെ വാഹനപ്രേമികള്‍ക്ക് അനുഭവിച്ചറിയാനുള്ള അവസരമാണിത്.
രാജ്യത്തെ കാര്‍ വില്‍പ്പനരംഗത്ത് ഇക്കൊല്ലം മികവുറ്റ തുടക്കമാണു ബെന്‍സ് കുറിച്ചിരിക്കുന്നതെന്നു മെഴ്സിഡസ് ബെന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്റ്റര്‍ ദേബാശിഷ് മിത്ര ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലെ വില്‍പ്പന പ്രോത്സാഹനജനകമാണ്. എട്ടാഴ്ചകള്‍ക്കുള്ളില്‍ പത്ത് പുതിയ പ്രൊഡക്റ്റുകളാണു കമ്പനി അവതരിപ്പിച്ചത്. ഇതിനകം രാജ്യത്തെ 25 നഗരങ്ങളില്‍ ബെന്‍സ് സാന്നിധ്യമുറപ്പിച്ചു. അന്‍പതിലേറെ ടച്ച് പോയിന്‍റുകളുമുണ്ട്. ഇത്തരത്തില്‍ വിപുലമായ സാന്നിധ്യമുള്ള ഏക ആഡംബര കാര്‍ കമ്പനിയാണു മേഴ്സിഡസ് ബെന്‍സ്.
രാജ്യത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 842 ബെന്‍സ് കാറുകളാണു വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലേക്കാള്‍ 152 ശതമാനം വളര്‍ച്ച. 2009 ഫെബ്രുവരിയില്‍ 250 കാറുകള്‍ വിറ്റ സ്ഥാനത്തു കഴിഞ്ഞമാസം വില്‍പ്പന 439 എണ്ണം. 2008-ല്‍ രാജ്യത്തൊട്ടാകെ 3650 കാറുകളും 2009ല്‍ 3520 കാറുകളും ബെന്‍സ് വില്‍പ്പന നടത്തിയിരുന്നു. ഡല്‍ഹി ഓട്ടോ എക്സപോയില്‍ എസ്എല്‍എസ് എഎംജി മോഡല്‍ അവതരിപ്പിച്ചുകൊണ്ടാണ് ബെന്‍സ് 2010നെ വരവേറ്റത്. തുടര്‍ന്ന് എട്ടാഴ്ചയ്ക്കുള്ളില്‍ പത്ത് മോഡലുകള്‍ രംഗത്തെത്തി. ബെന്‍സ് കാറുകളുടെ വില്‍പ്പനയില്‍ 40 ശതമാനത്തോളം സി, ഇ ക്ലാസുകളാണ്. എന്നാല്‍ കഴിഞ്ഞവര്‍ഷം അവസാനം ഇ ക്ലാസിന്‍റെ പഴയ മോഡല്‍ പിന്‍വലിച്ചതു വില്‍പ്പന കുറയാനിടയാക്കിയിരുന്നു.
കേരളത്തില്‍ 2008-ല്‍ 142 കാറുകളും 2009ല്‍ 146 കാറുകളും വില്‍ക്കാനായി. എന്നാല്‍ ഇക്കൊല്ലം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 87 കാറുകള്‍ വിറ്റു. ബജറ്റ് നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കാറുകളുടെ വിലകൂടും. സി ക്ലാസിന് 40,000 രൂപയോളവും എസ് ക്ലാസിന് ഒന്നര ലക്ഷത്തോളം രൂപയും വര്‍ധിക്കും. കേരളത്തിലെ ബെന്‍സ് കാറുകളുടെ വിതരണക്കാരായ രാജശ്രീ മോട്ടോഴ്സിന്‍റെ മാനെജിങ് ഡയറക്റ്റര്‍ എസ്. ശിവകുമാര്‍ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ ആഡംബര കാറുകളുടെ വിലയില്‍ വര്‍ധനയുണ്ടാക്കും. ബെന്‍സ്
കാറുകള്‍ക്കും വില കൂടും. സി ക്ലാസിന് “നാല്‍പ്പതിനായിരത്തിലേറെ രൂപയും എസ് ക്ലാസിന്
ഒന്നര ലക്ഷത്തോളം രൂപയും വര്‍ധിക്കും.
എസ്350 സിഡിഐഎല്‍ - 80.50 ലക്ഷം രൂപ
ഇ350 സിഡിഐ ബ്ലൂ
എഫിഷ്യന്‍സി - 48.09 ലക്ഷം രൂപ
ഇ250 സിഡിഐ ബ്ലൂ
എഫിഷ്യന്‍സി - 40.76 ലക്ഷം രൂപ
ജിഎല്‍ സ്പോട്സ്
യൂട്ടിലിറ്റി - 64.90 ലക്ഷം രൂപ
(എക്സൈസ് ഡ്യൂട്ടി
പുറമെ).
Close...
Maximum Character Allowed -
4000