Sunday, August 01, 2010   5:04 AM IST
Supplements
Home>> Cinema>> Latest News
Headlines
സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങില്‍ സിനിമയ്ക്കു കാര്യമുണ്ട്
Monday, March 08, 2010
|
|
|
പലപ്പോഴും ഹോളിവുഡിനെപ്പോലും അതിശയിപ്പിക്കുന്ന മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണിപ്പോള്‍ ഇന്ത്യന്‍ സിനിമ, പ്രത്യേകിച്ച് ബോളിവുഡില്‍. സിനിമയുടെ വര്‍ക്കു തുടങ്ങുമ്പോള്‍ ത്തന്നെ തുടങ്ങുകയായി പ്രമോഷണല്‍ ഇവന്‍റുകളും. അടുത്തിടെ ഏറ്റവും ഹിറ്റായ 3 ഇഡിയറ്റ്സിനായി അമീര്‍ ഖാന്‍ ആവിഷ്കരിച്ച പ്രമോഷണല്‍ സംഭവങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വേഷം മാറി നാടു മുഴുവന്‍ നടന്നതും തിരിച്ചറിയുന്നവര്‍ക്കു സമ്മാനം കൊടുത്തതുമൊക്കെ അതില്‍പ്പെടുന്നു.

ഇപ്പോള്‍ താരങ്ങള്‍ സ്വന്തം സിനിമ പ്രമോട്ടു ചെയ്യാന്‍ കുടുതല്‍ ഉപയോഗിക്കുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളെ. ഫേസ് ബുക്കും ട്വിറ്ററുമൊക്കെ നിത്യജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു എന്ന തിരിച്ചറിവില്‍ത്തന്നെയാണു താരങ്ങള്‍. 3 ഇഡിയറ്റ്സിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഫേസ് ബുക്കിലൂടെ അമീര്‍ ഖാന്‍ ആരാധകരുമായി ലൈവ് ചാറ്റിങ് നടത്തിയിരുന്നു. ഇപ്പോള്‍ തിയെറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന തീന്‍ പത്തിയുടെ റിലീസിനു ശേഷം അമിതാഭ് ബച്ചന്‍ ആരാധകര്‍ക്കൊപ്പം കാര്‍ഡ് കളിച്ചു.

യൂത്തിനെ ലക്ഷ്യമിട്ടാണു താരങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ പ്രമോഷണല്‍ തന്ത്രങ്ങളുമായി എത്തുന്നത്. പതിനഞ്ചു മുതല്‍ മുപ്പതു വയസുവരെയുള്ളവരില്‍ സിനിമയുടെ വിശേഷങ്ങള്‍ എത്തിക്കാനാണു താരങ്ങള്‍ ശ്രമിക്കുന്നത്. സിനിമകള്‍ക്കും താരങ്ങള്‍ക്കും മാത്രമല്ല സൈറ്റുകള്‍ക്കും ഇത്തരം പ്രമോഷണല്‍ ഇവന്‍റുകള്‍ ഗുണം ചെയ്യുന്നുണ്ടെന്നും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. ഇബിബോ എന്ന സൈറ്റിലൂടെയാണ് അമിതാഭ് യുവാക്കളുമായി കാര്‍ഡ് കളിച്ചത്. ബിഗഡ, സപക് തുടങ്ങിയ സൈറ്റുകളിലും ഇത്തരം പ്രമോഷണല്‍ ഇവന്‍റുകള്‍ ഏറെ.

ഫേസ് ബുക്കില്‍ അമീര്‍ നല്‍കിയിരുന്ന ഐഡന്‍റിറ്റി പക്കാ ഇഡിയറ്റ് എന്നായിരുന്നു. ആയിരക്കണക്കിന് ആരാധകരോടാണ് അമീര്‍ സിനിമയുടെ റിലീസിനു മുന്‍പ് ചാറ്റ് ചെയ്തത്. ഇതു സിനിമ റിലീസ് ചെയ്ത് കുറെക്കാലത്തേക്കു കൂടി തുടര്‍ന്നു. ലവ് അജ് കല്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ ബിഗഡ എന്ന നെറ്റ്വര്‍ക്കിലൂടെയായിരുന്നു. സെയ്ഫ് അലി ഖാനും ദീപിക പഡുക്കോണിനുമുള്ള പ്രണയ സന്ദേശങ്ങള്‍ ഈ സൈറ്റിലേക്ക് അയക്കാനുള്ള അവസരമാണ് ആരാധകര്‍ക്ക് ഒരുക്കിയത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലേക്കു കൂടുതല്‍ താരങ്ങള്‍ കടന്നു ചെല്ലുന്നതിനു പിന്നില്‍ 3 ഇഡിയറ്റ്സിന്‍റെ വന്‍ വിജയമാണ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code