"ഒരുമ'യില്‍ വിളയുന്നതു ഹരിതവിപ്ലവം
ബേപ്പൂര്‍
കൂട്ടായ്മയിലൂടെ കാര്‍ഷികരംഗത്തു വിപ്ലവം സൃഷ്ടിക്കുകയാണു ബേപ്പൂര്‍ “ഒരുമ ‘സ്വാശ്രയസംഘം. കൃഷിക്കു സൗജന്യമായി ലഭിച്ച ഭൂമിയില്‍ 20 അംഗ സംഘം വിയര്‍പ്പൊഴുക്കി നേടിയതു കാലഘട്ടത്തിന്‍റെ ആവശ്യം. രാസവളങ്ങള്‍ ഉപയോഗിച്ച പച്ചക്കറികള്‍ ഉയര്‍ന്ന വിലക്കു വാങ്ങുന്നവര്‍ ഒരു പാഠം കൂടിയാണ് ഒരുമയുടെ ഈ സന്ദേശം.
ബേപ്പൂര്‍ കേന്ദ്രമാക്കി നാലു വര്‍ഷം മുന്‍പ് 20 അംഗങ്ങളുമായി തുടക്കമിട്ട ഒരുമ സ്വാശ്രയ സംഘം വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആവിഷ്കരിക്കുകയാണ്. ഡോ. ശരത് ചന്ദ്രന്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണു ഒരുമ പ്രവര്‍ത്തകര്‍ കൃഷി ഇറക്കിയത്. വെള്ളരി, വഴുതന, പയര്‍. ചുവന്നചീര, പച്ചചീര, വെണ്ട, കയ്പ്പ, പടവലം, മഞ്ഞള്‍, തക്കാളി തുടങ്ങിയ വിളഞ്ഞു നൂറുമേനി. കേരളത്തില്‍ കൃഷി ചെയ്യാത്ത കാബേജും ഇവിടെയുണ്ട്. കൃഷി പൂര്‍ണമായും ജൈവ വളം ഉപയോഗിച്ചും.
വിവിധയിനം വാഴകളുമുണ്ട്. ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെയും ബേപ്പൂര്‍ കൃഷി ഭവന്‍റെയും സഹകരണവും വിജയത്തിനു പിന്നിലുണ്ടെന്ന് ഒരുമ പ്രവര്‍ത്തകര്‍ പറയുന്നു. ഗ്രൂപ്പുകളാക്കി തിരിച്ചാണു പരിപാലനം നടത്തുന്നത്. അധ്യാപകരും , സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, റിട്ടയര്‍ ചെയ്തവരും ബിസിനസുകാരും എല്ലാം ഒരുമയി ല്‍ അംഗങ്ങളാണ്. എല്ലാ മാസവും ഏഴാം തിയ്യതി ഏഴിന് ഒരുമ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
Close...
Maximum Character Allowed -
4000