ലോ-ഫ്ളോര്‍ വോള്‍വോയുടെ
ആദ്യ ഇടി
Wednesday,
March 10,
2010
കൊച്ചി
ഹൈടെക് ലോ- ഫ്ളോര്‍ എസി ബസിന്‍റെ കൊച്ചിയിലെ ആദ്യ ഇടി ഇന്നലെ ഫോര്‍ട്ട് കൊച്ചിയില്‍. പാണ്ടിക്കുടി സ്റ്റോപ്പിനു സമീപം സ്വകാര്യ ബസിന്‍റെ പിന്നിലിടിച്ച വോള്‍വോ ലോ -ഫ്ളോര്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു. റിയര്‍ വ്യൂ മിററുകളും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ 8.10നായിരുന്നു അപകടം. ഫോര്‍ട്ട്കൊച്ചി - നെടുമ്പാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വോള്‍വോയാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
പാണ്ടിക്കുടി ബസ് സ്റ്റോപ്പില്‍നിന്നു യാത്രക്കാരെ കയറ്റി മുന്നോട്ടു നീങ്ങിയ സ്വകാര്യബസിനു പിന്നാലെയായിരുന്നു നെടുമ്പാശേരിയിലേക്കു പോയ വോള്‍വോ. സ്റ്റോപ്പ് ഇല്ലാത്തിടത്തുനിന്ന് ആളെക്കയറ്റാന്‍ സ്വകാര്യബസ് പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോള്‍ വോള്‍വോ പിന്നില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിലെ യാത്രക്കാര്‍ക്കും കാര്യമായ പരുക്കുകളില്ല.
വോള്‍വോയുടെ മുന്‍വശത്തെ ചല്ലിനു മാത്രം 60,000 രൂപയോളം വില വരും. റിയര്‍വ്യൂ മിററുകള്‍ക്കു പുറമേ ലൈറ്റുകള്‍ക്കും തകരാറുണ്ട്. ബസ് വൈകിട്ടു കളമശേരിയിലെ വര്‍ക് ഷോപ്പിലേക്കു മാറ്റി. മൂന്നു ദിവസത്തിനകം ബസ് വീണ്ടും നിരത്തിലിറക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
കേന്ദ്ര സര്‍ക്കാറിന്‍റെ ജനറം പദ്ധതി പ്രകാരം കൊച്ചിക്കു ലഭിച്ച ഏഴു ലോ-ഫ്ളോര്‍ ബസുകള്‍ ഡിസംബര്‍ 28നാണു നിരത്തിലിറക്കിയത്. ഫോര്‍ട്ട്കൊച്ചി - നെടുമ്പാശേരി, അരൂര്‍ - അങ്കമാലി റൂട്ടുകളിലാണു സര്‍വീസ്.
യാത്ര തുടങ്ങി രണ്ടാമത്തെ ആഴ്ച, അരൂര്‍ - അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വോള്‍വോ ബസുകളില്‍ ഒരെണ്ണം കുമ്പളത്തെ പുതുതായി നിര്‍മിച്ച ടോള്‍ ഗേറ്റിലിടിച്ചു റിയര്‍വ്യൂ മിറര്‍ തകര്‍ന്നിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയാണെന്നുകണ്ടു ഡ്രൈവറെ മാറ്റി. വോള്‍വോ ബസുകളില്‍ പരിശീലനം സിദ്ധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരാണു ജീവനക്കാര്‍. രണ്ടു ഡ്രൈവര്‍മാര്‍ ബസിലുണ്ടാകും.
Close...
Maximum Character Allowed -
4000