Sunday, August 01, 2010   5:34 AM IST
Supplements
Home>> Regional>> Kochi
Kochi
ഉദ്യോഗസ്ഥ അനാസ്ഥക്കെതിരേ നടപടി
Wednesday, March 10, 2010
|
|
|
കാക്കനാട്

വരള്‍ച്ച നേരിടുന്ന സമയത്തു കുടിവെള്ളം പാഴാക്കുന്ന ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ ഗൗരവമായി കണ്ടു കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്റ്റര്‍ ഡോ.എം. ബീന. പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നുവെന്ന പരാതി നിത്യവും ലഭിക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നും നിര്‍ദേശം. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്തുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനെക്കുറിച്ചു ആലോചിക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്റ്റര്‍.

ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള പഞ്ചായത്തുകളുടെ അപേക്ഷ ബന്ധപ്പെട്ട തഹസില്‍ദാരുടെ ശുപാര്‍ശയോടെ വേണം കലക്റ്ററേറ്റില്‍ നല്‍കാന്‍. വെള്ളം വിതരണത്തിന്‍റെ സമയക്രമം പാലിക്കുന്നില്ലെന്ന പരാതികളില്‍ അതതു പഞ്ചായത്തുകളുമായി ആലോചിച്ചു ജല അഥോററ്റി പരിഹാരം കാണണം. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടു വലിയ പദ്ധതികള്‍ക്കു വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചെറിയ ആവശ്യങ്ങള്‍ക്കു സഹായം നല്‍കുമെന്നും കലക്റ്റര്‍ അറിയിച്ചു.

കുടിവെള്ള വിതരണത്തിനു മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത പഞ്ചായത്തുകള്‍ മാത്രമേ ടാങ്കറില്‍ വെള്ളം നല്‍കുന്നതിനു ശുപാര്‍ശ നല്‍കാവൂ. ജല അഥോറിറ്റിയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ജില്ലയിലെ വിവിധ ജലവിതരണ പദ്ധതികളുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഉടനടി സമര്‍പ്പിക്കണം. ടാങ്കര്‍ വെള്ള വിതരണത്തിനുള്ള ശുപാര്‍ശയില്‍ തഹസില്‍ദാര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും കലക്റ്റര്‍ ഓര്‍മിപ്പിച്ചു.

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ എംഎല്‍എമാരുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും യോഗം വിളിക്കുമെന്നും കലക്റ്റര്‍ അറിയിച്ചു. എഡിഎം മോഹന്‍ദാസ് പിള്ള, മൂവാറ്റുപുഴ ആര്‍ഡിഒ പി.കെ. നളന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code