എഫര്‍മിന്‍റ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
Wednesday,
March 10,
2010
കൊച്ചി
കേരളത്തിലെ ഏക ടൂത്ത് പേസ്റ്റ് കമ്പനിയായ എഫര്‍മിന്‍റ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതായി കമ്പനി വക്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗുണനിലവാരമില്ലാത്തതിനാല്‍ എഫിര്‍മിന്‍റ് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് അഭ്യര്‍ഥിച്ചു കേരള ഡ്രഗ് കണ്‍ട്രോളര്‍ പത്രപ്രസ്താവന പുറപ്പെടുവിച്ചതും ഫാക്റ്ററി പൂട്ടി സീല്‍ ചെയ്തതുമാണ് ഈ അവസ്ഥയ്ക്കു കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഡ്രഗ് കണ്‍ട്രോളറുടെ നടപടിയെത്തുടര്‍ന്നു കയറ്റുമതി ഓര്‍ഡറുകളും ജനങ്ങളുടെ വിശ്വാസവും നഷ്ടമായതായും വന്‍കിട കോര്‍പ്പറേറ്റുകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഗൂഢാലോചന ഈ നടപടിക്കു പിന്നിലുണ്ടെന്നും അവര്‍ ആരോപിച്ചു. കമ്പനി തുടര്‍ന്നു നടത്താന്‍ സാഹചര്യമില്ലെങ്കില്‍ അന്യ സംസ്ഥാനത്തേക്കു മാറ്റേണ്ടി വരുമെന്നും മാനെജ്മെന്‍റ് വ്യക്തമാക്കി.
32 വര്‍ഷമായി പാലക്കാട് ജില്ലയിലെ കുറ്റനാടിനടുത്ത മല എന്ന സ്ഥലത്തു 30 ഏക്കറിലാണു കമ്പനി പ്രവര്‍ത്തിക്കുന്നത്. എഫിര്‍മിന്‍റ്, സ്മോകേഴ്സ്, മിസ് വാക്ക്, സൈലിന്‍ തുടങ്ങിയ ബ്രാന്‍ഡുകളിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്.
സിയു ഇന്‍സ്പെക്ഷന്‍ ഏജന്‍സി, സര്‍ഗം ലബോറട്ടറീസ് തുടങ്ങിയ ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ നിന്നു ഗുണനിലവാരം പരിശോധിച്ചാണു വിപണനം നടത്തുന്നത്. കമ്പനിയുടെ എല്ലാ ബ്രാന്‍ഡുകളും നിലവാരമില്ലാത്തതാണെന്ന ഡ്രഗ് കണ്‍ട്രോളറുടെ പ്രസ്താവന കോടികളുടെ നഷ്ടമാണു കമ്പനിക്കുണ്ടാക്കിയതെന്ന് അവര്‍ പറഞ്ഞു.
കമ്പനി അടച്ചുപൂട്ടിക്കുന്നതിനെതിരേ സംരക്ഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ആരോഗ്യ മന്ത്രി, വ്യവസായ മന്ത്രി എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്. ചീഫ് എസ്കിക്യുട്ടിവ് ഖാലിദ്, ജനറല്‍ മാനെജര്‍ റിയാസ് അഹമ്മദ്, ഫാക്റ്ററി മാനെജര്‍ പി.ഒ. പോള്‍, അഡ്മിനിസ്ട്രേറ്റിവ് മാനെജര്‍ സി. ശശിധധരന്‍, മാര്‍ക്കറ്റിങ് മാനെജര്‍ അബാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000