ഡെങ്കിപ്പനി: പ്രത്യേക പരിശോധന നടത്തി
Wednesday,
March 10,
2010
മൂവാറ്റുപുഴ
ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം മൂവാറ്റുപുഴയില്‍ പ്രത്യേക പരിശോധനനടത്തി. ഡെങ്കിപ്പനി സ്ഥിരീകരിച്ച നഗരസഭയിലെ അഞ്ചാം വാര്‍ഡ് ഉറവക്കുഴി മേഖലയില്‍ എറണാകുളം ജനറല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റിലെ ബയോളജിസ്റ്റ് ടി.കെ. ഹരിദാസിന്‍െറ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണു പരിശോധന നടത്തിയത്.
ഇന്നലെ രാവിലെയെത്തിയ സംഘം കുടിവെള്ള മലിനീകരണമാണു രോഗം പകരാന്‍ കാരണമെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. ജലവിതരണ പൈപ്പുകളില്‍നിന്നു വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ ശുചിയാക്കാത്തതിനാല്‍ പാത്രങ്ങളില്‍ കൊതുകുകള്‍ മുട്ടിയിട്ടു രോഗം പടരുന്നതായി സംശയിക്കുന്നതായി മെഡിക്കല്‍ സംഘം പറഞ്ഞു. വിശദ പരിശോധനയ്ക്കായി വെള്ളത്തിന്‍െറ സാമ്പിള്‍ എടുത്തിട്ടുണ്ട്.
ഉറവക്കുഴി ഭാഗത്തു നിരവധി പേര്‍ക്ക് ശക്തമായ ചുമ, പനി, ശരീര വേദന പിടിപെടുകയും രക്തപരിശോധനയില്‍ ഏതാനും പേര്‍ക്കു ഡെങ്കിപ്പനിയുണ്ടെന്നു കണ്ടെത്തുകയും ചെയിതിരുന്നു. തുടര്‍ന്നാണു പ്രത്യേക മെഡിക്കല്‍ സംഘം പരിശോധന നടത്തിയത്.
Close...
Maximum Character Allowed -
4000