പൊട്ടിയ പൈപ്പ്: പ്രതിഷേധം ഉയരുന്നു
Wednesday,
March 10,
2010
വൈപ്പിന്‍
ശുദ്ധജലം പാഴാകുന്നതു തടയാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഒരുമാസമായി ചെറായി വസ്തേരി പാലത്തിനു മുകളില്‍ വൈപ്പിനിലേക്കു പോകുന്ന ശുദ്ധജല പൈപ്പ് പൊട്ടി തോട്ടിലേക്കു കുടിവെള്ളം ഒഴുകിപ്പോകുന്നതു തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണു വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതു മൂലം അപ്രോച്ച് റോഡും തകര്‍ന്നു തുടങ്ങി.
റോഡ് പൊളിക്കാന്‍ പിഡ ബ്ലുഡി സമ്മതിക്കാത്തതാണു കാരണമായി വാട്ടര്‍ അഥോറിറ്റി പറയുന്നത്. രാജീവ് ഗാന്ധി കള്‍ചറല്‍ ഫോറം ഇതിനെതിരെ പ്രതിഷേധ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ റോഡിലെ കുഴിയില്‍ വീണു നിരവധി ഇരുചക്ര വാഹനയാത്രികര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവിടെ മൂന്നാംതവണയാണു പൈപ്പ് പൊട്ടുന്നത്.
Close...
Maximum Character Allowed -
4000