Sunday, August 01, 2010   4:55 AM IST
Supplements
Home>> Regional>> Kochi
Kochi
കെ.സി. മാത്യുവിന് ശിവന്‍പിള്ള സ്മാരക അവാര്‍ഡ്
Wednesday, March 10, 2010
|
|
|
പറവൂര്‍

സ്വാതന്ത്ര്യസമര സേനാനിയും മുന്‍ നിയമസഭാംഗവുമായ എന്‍. ശിവന്‍പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ എന്‍. ശിവന്‍പിള്ള ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡിനു സ്വാതന്ത്ര സമരസേനാനിയും പ്രമുഖ ട്രെയ്ഡ് യൂണിയന്‍ നേതാവുമായ കെ.സി. മാത്യുവിനെ തെരഞ്ഞെടുത്തു. ശിവന്‍പിള്ളയുടെ ആറാം ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് 13നു കെടാമംഗലത്തു നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ അവാര്‍ഡ് നല്‍കും.

5555 രൂപയും പ്രശസ്തി ഫലകവുമാണ് അവാര്‍ഡ്. വി.എ.ദേവരാജന്‍ കണ്‍വീന റും , പറവൂര്‍ ജോര്‍ജ്, ജനയുഗം കൊച്ചി റസിഡന്‍റ് എഡിറ്റര്‍ ജി. ബാബുരാജ്, സബ് എഡിറ്റര്‍ കെ.എസ്. കുണ്ടൂര്‍, കെ.ബി. അറുമുഖന്‍, എം.കെ. ചോതി മാസ്റ്റര്‍ എന്നിവര്‍ അംഗങ്ങളായുള്ള അവാര്‍ഡ് നിര്‍ണയ കമ്മറ്റിയാണു തീരുമാനം എടുത്തത്. സമ്മേളനത്തില്‍ പി. രാജു, കെ.എം. അറുമുഖന്‍, എം.കെ. ചോതിമാസ്റ്റര്‍, പി.എന്‍. സന്തോഷ്, വി.എ. ദേവരാജന്‍, പറവൂര്‍ ജോര്‍ജ്, ജി. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code