അങ്കമാലി - എയര്‍പോര്‍ട്ട് റോഡില്‍ ഒഴിപ്പിക്കല്‍ തുടങ്ങി
Wednesday,
March 10,
2010
അങ്കമാലി
അങ്കമാലി-എയര്‍പോര്‍ട്ട് റോഡിന്‍റെ ഇരുവശങ്ങളിലും കൈയേറിയിട്ടുള്ള പുറമ്പോക്ക് പൊതുമരാമത്ത് വകുപ്പ് ബലമായി പൊളിച്ചു നീക്കാന്‍ തുടങ്ങി. എംസി റോഡില്‍ നായത്തോട് കവലയില്‍ നിന്നാണു നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.
ആദ്യഘട്ടം പന്നക്കുഴിച്ചാല്‍ വരെയാണു നിര്‍മാണം നടക്കുന്നത്. പുറമ്പോക്കു തിട്ടപ്പെടുത്തി നോട്ടീസ് കൊടുത്തപ്പോള്‍ കൈയേറ്റക്കാര്‍ കോടതിയെ സമീപിച്ചു താത്കാലികമായി തടഞ്ഞങ്കിലും പൊതുമരാമത്തു വകുപ്പ് പുറമ്പോക്ക് ഏറ്റെടുക്കുന്നതിന് അനുകൂലമായി വിധി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി പൊലീസ് സംരക്ഷണയോടെയാണു പൊളിച്ചുനീക്കല്‍ തുടങ്ങിയത്. ഏഴര മീറ്റര്‍ ടാറിങ് റോഡും എഴുമീറ്റര്‍ കാനയും ഫുട്പാത്തും അടങ്ങിയതാണു റോഡിന്‍റെ പുതിയ രൂപം.
Close...
Maximum Character Allowed -
4000