Sunday, August 01, 2010   4:45 AM IST
Supplements
Home>> Regional>> Kochi
Kochi
സിപിഎം കേന്ദ്ര ഓഫിസുകള്‍ ഉപരോധ ിച്ചു
Wednesday, March 10, 2010
|
|
|
കൊച്ചി

വിലക്കയറ്റവും തീവ്രവാദവും സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരേ സിപിഎം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫിസ് ഉപരോധ സമരം രണ്ടാം ദിവസം പിന്നിട്ടു. മൂവാറ്റുപുഴയില്‍ ഇന്നലെ നടന്ന ഉപരോധ സമരം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. സി.എന്‍. പ്രഭകുമാര്‍ അധ്യക്ഷത വഹിച്ചു. എം.സി. ജോസഫൈന്‍, പി.ആര്‍. മുരളീധരന്‍, പി.എം. ഇസ്മയില്‍, ഒ.എന്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

കോതമംഗലത്തു കേന്ദ്രകമ്മിറ്റിയംഗം എം.സി. ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു പി.ആര്‍. ഗംഗാധരന്‍, പി.എന്‍. ബാലകൃഷ്ണന്‍, എം.പി. പത്രോസ്, ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

എറണാകുളത്തു ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ജെ. ജേക്കബ് സമരം ഉദ്ഘാടനം ചെയ്തു. സി.എന്‍ സുന്ദരന്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍ ഗോപിനാഥ്, സി.കെ. മണിശങ്കര്‍, കെ.എം. സുധാകരന്‍, എം.സി. സുരേന്ദ്രന്‍, എസ്. കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.

പെരുമ്പാവൂരില്‍ നടന്ന സമരം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എസ്. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഏലിയാസ് അധ്യക്ഷത വഹിച്ചു. എന്‍.സി. മോഹനന്‍, ഗോപി കോട്ടമുറിക്കല്‍, പി.കെ. സോമന്‍, സി.ബി. ദേവദര്‍ശന്‍, എം.പി. പത്രോസ്, വി.പി. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പശ്ചിമകൊച്ചിയില്‍ സി.വി. ഔസേഫ് ഉദ്ഘാടനം ചെയ്തു. കെ.വി ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ്, ടി.കെ വത്സന്‍, കെ.ബി ഭദ്രന്‍, കെ.ജെ മാക്സി, ബി.ഹംസ എന്നിവര്‍ സംസാരിച്ചു.

പറവൂരില്‍ എം.ബി. സ്യമന്തഭദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍. നായര്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍ ബോസ്, വി.എം ശശി, കെ.എന്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

ആലുവയില്‍ ടി.കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ. വാസു അധ്യക്ഷത വഹിച്ചു. വി.എസ്. ഷഢാനന്ദന്‍, പി.എസ് വര്‍ഗീസ്, ടി.ഐ. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code