Sunday, August 01, 2010   5:44 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
ഗൂണ്ടാസംഘങ്ങള്‍ വിലസുന്നു
Wednesday, March 10, 2010
|
|
|
നെയ്യാറ്റിന്‍കര

കേരള-തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ചു ഗൂണ്ടാ സംഘങ്ങളുടെ അക്രമം വര്‍ധിക്കുന്നു. ഒരുവര്‍ഷക്കാലമായി നിരന്തരം അക്രമസംഭവങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെങ്കിലും പ്രതികള്‍ പിടിക്കപ്പെട്ടതു വളരെ കുറച്ചു സംഭവങ്ങളില്‍ മാത്രം. പേരിന് അന്വേഷണം നടത്തി പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കുന്ന രീതിയാണു പൊലീസിനെന്ന് ആരോപണമുണ്ട്.

പാറശാല നെടുവാന്‍വിളി ആര്‍കെ നിവാസില്‍ പത്രം ഏജന്‍റായ രാധാകൃഷ്ണന്‍ ദാരുണമായി കൊലചെയ്യപ്പെട്ടതാണ് അവസാനത്തെ സംഭവം. ഈ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതി പരിഗണിക്കപ്പെട്ടിട്ടി ല്ല. പ്രതിയുമായി തെളിവെടുപ്പിനെത്തിയ പൊലീസിനെ നാ ട്ടുകാര്‍ തടഞ്ഞ സംഭവ വും ഉ ണ്ടായി.

പ്രതിയുടെ മൊഴിയനുസരിച്ചു സംഭവം നടത്തിയശേഷം മുന്നല്‍ക്കണ്ട റോഡിലൂടെ ഓടിരക്ഷപെട്ടു എന്നാണ്. എന്നാല്‍ സംഭവദിവസം സ്ഥലത്തെത്തിയ പൊലീസ് നായ പോയത് നേരേ വിപരീത ദിശയിലും. ഇതിനു പൊലീസിനു മറുപടിയില്ല. രാത്രിയിലും പുലര്‍ച്ചെയും വഴിയാത്രക്കാരെ അക്രമിച്ച സംഭവങ്ങള്‍ പലതും ഉണ്ടായിട്ടും പൊലീസ് നടപടിയും സ്വീകരിച്ചിട്ടില്ല.

ഈ അടുത്ത കാലത്താണു പാറശാല മഹാദേവര്‍ ക്ഷേത്ര റോഡില്‍ രാത്രി ജോലികഴിഞ്ഞു മടങ്ങുകയായിരുന്ന ഒരാളെ കുത്തിവീഴ്ത്തി പണവും സ്വര്‍ണവും കവര്‍ന്നത്. ഈ കേസിലും പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇരുചക്ര വാഹനങ്ങളിലെത്തി മാല പൊട്ടിക്കുന്ന നിരവധി സംഭവങ്ങളും അതിര്‍ത്തി പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കേസിലും ഒരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടില്ല. പാറശാല പ്രദേശത്തു വാഹന മോഷണങ്ങളും വര്‍ധിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവ ഈ പ്രദേശങ്ങളില്‍നിന്നു മോഷണം പോയിട്ടുണ്ട്. കവര്‍ച്ച കഴിഞ്ഞ് ഇവ മിനിറ്റുകള്‍ക്കുള്ളില്‍ അതിര്‍ത്തി കടന്നു തമിഴ്നാട്ടിലെ രഹസ്യ കേ ന്ദ്രങ്ങളില്‍ എത്തിക്കും.

പൊലീസ് സ്റ്റേഷനു സമീപം ഇലങ്കം ക്ഷേത്രറോഡില്‍ കാറില്‍ എത്തി മുളകുപൊടി എറിഞ്ഞു ഫൈനാന്‍സ് ഉടമയെ ആക്രമിച്ച കേസിലും ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനിപ്പിച്ച മട്ടാണ്. സംഭവത്തില്‍ നാലോളം പേര്‍ ഉള്‍പ്പെട്ടിട്ടും പൊലീസ് തുടരന്വേഷണത്തിനു തയാറായിട്ടില്ല. പ്ലാമൂട്ടുക്കടയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ചു നാലുകിലോ സ്വര്‍ണം തട്ടിയെടുത്ത കേസിലും മുഴുവന്‍ പ്രതികളെയും പിടികൂടാനായിട്ടില്ല.

മണല്‍ലോബിയും പ്രദേശത്ത് സജീവം. തമിഴ്നാട്ടില്‍ നിന്നു മണല്‍ കൊണ്ടുവരുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതു മുതല്‍ ഇവര്‍ എന്തു അക്രമത്തിനും മുതിര്‍ന്നു മണല്‍ കടത്തുന്ന അവസ്ഥയാണ്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code